Tax
Services & Questions
ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ച് പു​തി​യ സ​ർ​ക്കു​ല​ർ
ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ച്  പു​തി​യ സ​ർ​ക്കു​ല​ർ
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു സാ​ന്പ​ത്തി​ക വ​ർ​ഷം ആ​ർ​ജി​താ​വ​ധി (Earned Leave) ഒ​റ്റത്ത​വ​ണ സ​റ​ണ്ട​ർ ചെ​യ്യാ​ൻ മാത്രമേ നി​ല​വി​ലു​ള്ള നി​യ​മം അ​നു​വ​ദി​ക്കൂ. ഇ​തി​ൽ മാ​റ്റ​മി​ല്ല.
എ​ന്നാ​ൽ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി നി​യ​മി​ക്കു​ന്ന താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്കും (Provisional Employees) ക​രാ​ർ ജീ​വ​ന​ക്കാ​ർക്കും (Contract Employees) ഒ​രു സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഇ​തു​വ​രെ ഒ​റ്റ​ത്ത​വ​ണ സ​റ​ണ്ട​ർ ചെ​യ്യാ​നേ നി​ല​വി​ലു​ള്ള നി​യ​മം അ​നു​വ​ദി​ച്ചി​രു​ന്നു​ള്ളൂ. ‌

23-8-2017ൽ ​ധ​ന​കാ​ര്യ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ പു​തി​യ സ​ർ​ക്കു​ല​ർ No. 68/2017 ​പ്ര​കാ​രം ഒ​റ്റ​ത്ത​വ​ണയെന്ന​ത് എടുത്തു​മാ​റ്റി. താ​ത്കാ​ലി​ക ക​രാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് മാ​ത്ര​മേ ഈ ​സ​ർ​ക്കു​ല​റി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കൂ.