Tax
Services & Questions
ജോലി സ്ഥിരനിയമനമാണ്
ജോലി സ്ഥിരനിയമനമാണ്
എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ആ​ളാ​ണ്. ഗ​വ​. എ​ൽ​പി സ്കൂ​ളി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​ത് സ്ഥി​രം ജോ​ലി അ​ല്ലേ? ഞാ​ൻ ശാരീരികന്യൂനതയുള്ളയാളാണ്. എ​നി​ക്ക് പ്രൊ​ബേ​ഷ​ൻ ബാ​ധ​ക​മാ​ണോ? വൈ​കു​ന്നേ​രം നാലു വ​രെ സ്കൂ​ളി​ൽ ജോ​ലി ചെ​യ്യ​ണ​മെ​ന്ന് ഹെ​ഡ്മി​സ്ട്ര​സ് ആ​വ​ശ്യ​പ്പെ​ടു​ന്നു. എ​നി​ക്ക് എ​ത്ര അ​വ​ധി​ക​ൾ ഉ​ണ്ട്‍്? ജൂ​ലൈ മാ​സ​ത്തി​ൽ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച എ​നി​ക്ക് ആറ് അ​വ​ധി​ക​ളെ (കാ​ഷ്വ​ൽ ലീ​വ്) ഉ​ള്ളൂ എ​ന്നാ​ണ് ഹെ​ഡ്മി​സ്ട്ര​സ് പ​റ​യു​ന്ന​ത്.വി​വ​രി​ക്കാ​മോ?
ലി​സി ജോ​സ്, ഏല​പ്പാ​റ

എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന ല​ഭി​ച്ച പാ​ർ​ട്ട്ടൈം സ്വീ​പ്പ​ർ ജോ​ലി സ്ഥി​ര​നി​യ​മ​ന​മാ​ണ്. 70 വ​യ​സ് വ​രെ ജോ​ലി ചെ​യ്യാം. സം​സ്ഥാ​ന സ​ർ​വീ​സി​ലെ പാ​ർ​ട്ട്ടൈം ക​ണ്ടി​ൻജ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു ക​ല​ണ്ട​ർ വ​ർ​ഷം 20 കാ​ഷ്വ​ൽ ലീ​വും 1/22 എ​ന്ന ക​ണ​ക്കി​ൽ ഒ​രു വ​ർ​ഷം പ​ര​മാ​വ​ധി 15 ഏ​ണ്‍​ഡ് ലീ​വും ഉ​ണ്ട്. പ്ര​വൃത്തി​ദി​വ​സം അ​ര​ ദി​വ​സ​മാ​ണ്. പ്രൊ​ബേ​ഷ​ൻ ഉ​ണ്ട്. ഒ​രു വ​ർ​ഷ​ത്തെ പ്രൊ​ബേ​ഷ​നാ​ണു​ള്ള​ത്. അ​തു​പോ​ലെ 40 ശ​ത​മാ​നം അം​ഗ​വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക് 15 ദി​വ​സ​ത്തെ സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വും ഉ​ണ്ട്. 40 ശ​ത​മാ​നം വൈ​ക​ല്യം ഉ​ള്ള​വ​ർ​ക്ക് സ്പെ​ഷ​ൻ അ​ല​വ​ൻ​സാ​യി 800രൂ​പ പ്ര​തി​മാ​സം ല​ഭി​ക്കു​ന്ന​തുമാ​ണ്.