Tax
Services & Questions
സർവീസ് ബുക്ക് നോക്കി പരിശോധിക്കണം
സർവീസ് ബുക്ക് നോക്കി പരിശോധിക്കണം
31- /5- /2006ൽ ​സ​ർ​വേ സൂ​പ്ര​ണ്ടാ​യി വിരമി ച്ചു. സീ​നി​യോ​റിറ്റി സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ൾ മൂ​ലം പ​ല പ്ര​മോ​ഷ​നും ന​ട​ക്കാ​തെ വ​ന്നി​രു​ന്നു. എ​ന്നാ​ൽ അ​ടു​ത്ത കാ​ല​ത്ത് ത​ർ​ക്ക​ങ്ങ​ൾ എ​ല്ലാം പ​രി​ഹ​രി​ച്ച് പ്ര​മോ​ഷ​നു​ക​ൾ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്. ഞാ​ൻ 1- /10-/ 2003ൽ ​ഹെ​ഡ് സ​ർ​വ​യ​റു​ടെ ഗ്രേ​ഡ് വാ​ങ്ങി​യ ആ​ളാ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ൾ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ 15-/5-/2001 തീ​യ​തി വ​ച്ച് ഹെ​ഡ് സ​ർ​വ​യ​റാ​യി പ്ര​മോ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്. ഇ​ത് വിരമിച്ചവർക്കും ബാ​ധ​ക​മാ​ണെന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു​ണ്ട്. ഞാ​ൻ 1-10-2003ലാ​ണ് ഗ്രേ​ഡ് വാ​ങ്ങി​യ​ത്. ഈ ​പ്ര​മോ​ഷ​ൻ​കൊ​ണ്ട് എ​നി​ക്ക് എ​ന്തെ​ങ്കി​ലും ആ​നു​കൂ​ല്യം പെ​ൻ​ഷ​നി​ൽ ല​ഭി​ക്കാ​നി​ട​യു​ണ്ടോ?

കെ.​എം. സ​ദാ​ശി​വ​ൻ, തൊ​ടു​പു​ഴ

ഉ​ത്ത​ര​വി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യാ​തെ കൃ​ത്യ​മാ​യി പ​റ​യാ​ൻ ക​ഴി​യി​ല്ല. എ​ന്നാ​ൽ താ​ങ്ക​ൾ​ക്ക് ഹ​യ​ർഗ്രേ​ഡ് കി​ട്ടു​ന്ന തീ​യ​തി​ക്ക് ഏ​ക​ദേ​ശം രണ്ടു വ​ർ​ഷം മു​ന്പാ​യി​ട്ടാ​ണ് മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ഹെ​ഡ് സ​ർ​വ​യ​ർ ആ​യി പ്ര​മോ​ഷ​ൻ വ​ന്നി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ പ്ര​മോ​ഷ​ൻ മൂ​ലം കു​റ​ഞ്ഞ​ത് രണ്ട് ഇ​ൻ​ക്രി​മെ​ന്‍റി​ന്‍റെ എങ്കി​ലും പ്ര​യോ​ജ​നം ല​ഭി​ക്കാ​നി​ട​യു​ണ്ട​ല്ലോ. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് ബാ​ക്കി​യു​ള്ള ഇ​ൻ​ക്രി​മെ​ന്‍റ്, 1- /7- /2004ലെ ​ശ​ന്പ​ള പ​രി​ഷ്ക​ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. അ​തി​നാ​ൽ ഓ​പ്ഷ​ൻ ന​ൽ​കേ​ണ്ട​തു​ണ്ടെ​ങ്കി​ൽ അ​തി​ൻ​പ്ര​കാ​രം ശ​ന്പ​ളം ക്ര​മീ​ക​രി​ക്കു​ക. ശ​ന്പ​ള കു​ടി​ശി​ക കി​ട്ടു​കയി​ല്ലെ​ങ്കി​ലും പെ​ൻ​ഷ​ൻ, ഗ്രാ​റ്റി​വി​റ്റി എ​ന്നി​വ​യി​ൽ വ്യ​ത്യാ​സം വ​ന്നേക്കും. സ​ർ​വീ​സ് ബു​ക്ക് വ​ച്ച് പ​രി​ശോ​ധി​ക്കു​ക.