Tax
Services & Questions
ശൂന്യവേതനാവധി 240ദിവസം
ശൂന്യവേതനാവധി 240ദിവസം
മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ൽ പാർട്ട്ടൈം സ്വീപ്പറാണ്. 17 വ​ർ​ഷത്തെ സ​ർ​വീ​സു​ണ്ട്. എ​ന്‍റെ മ​ക​ളു​ടെ ചി​കി​ത്സ​യോ​ട​നു​ബ​ന്ധി​ച്ച് എ​നി​ക്ക് ആ​റു മാ​സ​ത്തെ അ​വ​ധി ആ​വ​ശ്യ​മു​ണ്ട്. പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​രി​യാ​യ എ​നി​ക്ക് മ​റ്റു അ​വ​ധി​ക​ൾ ഒ​ന്നും​ത​ന്നെ ഇ​ല്ലാ​ത്ത​തി​നാ​ൽ ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ക്കേ​ണ്ട​താ​യി​വ​രു​ന്നു. ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ അ​വ​ധി ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ പാ​ർ​ട്ട് ടൈം ​ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ 120 ദി​വ​സം വ​രെ​യു​ള്ള ശൂ​ന്യ​വേ​ത​നാ​വ​ധി മാ​ത്ര​മേ നി​ല​വി​ൽ ഉള്ളൂവെന്നാണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്.
ഗി​രി​ജ സഹദേവൻ, പ​ത്ത​നം​തി​ട്ട

പാ​ർ​ട്ട്ടൈം ​ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്ക് നി​ല​വി​ൽ ഒ​രു ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ അ​നു​വ​ദി​ക്കാ​വു​ന്ന പ​ര​മാ​വ​ധി ശൂ​ന്യ​വേ​ത​നാ​വ​ധി 120 ദി​വ​സം ആ​ണ്. എ​ന്നാ​ൽ ഈ ​ഉ​ത്ത​ര​വ് അ​ടു​ത്ത​കാ​ല​ത്ത് ഭേ​ദ​ഗ​തി ചെ​യ്ത് പു​തി​യ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. അ​തി​ൻ​പ്ര​കാ​രം പാ​ർ​ട്ട്ടൈം ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ അ​നു​വ​ദി​ക്കാ​വു​ന്ന ശൂ​ന്യ​വേ​ത​നാ​വ​ധി 120ൽ ​നി​ന്നും 240 ആ​യി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ൽ 120 ദി​വ​സം​വ​രെ​യു​ള്ള അ​വ​ധി നി​യ​മ​നാ​ധി​കാ​രി​ക്കും അ​തി​നു മു​ക​ളി​ലു​ള്ളത് വ​കു​പ്പ് അ​ധ്യ​ക്ഷ​നും അ​നു​വ​ദി​ക്കാം. സ.​ഉ. (അ) ​നം. 8/2017/ഉ.​ഭ. പ.​വ. തീ​യ​തി 5-07-2017