ഡിസംബർ 31നു മുന്പ് രണ്ടാം ഗഡു പിഎഫിൽ ലയിപ്പിക്കണം
Tuesday, October 17, 2017 2:40 AM IST
ശന്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവായ ഗ.ഉ(പി). 7/2016 തീയതി 20 /1 /2016 പ്രകാരം 1 /7/ 2014 മുതലുള്ള കുടിശിക നാലു ഗഡുക്കളായി പലിശ ഉൾപ്പെടെ 1/ 4/2017, 1/10 /2017, 1/4/2018, 1/10/2018 എന്നീ തീയതികളിൽ വിതരണം ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാൽ തുടർന്നുള്ള ഉത്തരവിൽ ആദ്യ ഗഡു (1/4/2017) പിഎഫിൽ ലയിപ്പിക്കണമെന്ന് സർക്കാർ നിലപാടു സ്വീകരിച്ചു. ഇതനുസരിച്ച് ഒന്നാം ഗഡു നിശ്ചിത സമയത്തിനുള്ളിൽ പിഎഫിൽ ലയിപ്പിച്ചു. പിഎഫിൽ അംഗത്വം ഇല്ലാത്തവർക്ക് അതു പണമായി ലഭിച്ചു.
6/10/2017 ൽ ഇറങ്ങിയ ഗ.ഉ(പി)നം. 128/2017 ഉത്തരവുപ്രകാരം രണ്ടാം ഗഡു (1/10/2017) 8.7% പലിശയോടുകൂടി 2017 ഡിസംബർ 31നു മുന്പ് പിഎഫിൽ ലയിപ്പിക്കണം. അതായത് 1/4/2017 മുതൽ 3092017 വരെയുള്ള രണ്ടാം ഗഡു കുടിശിക 8.7% പലിശയോടെ പിഎഫിൽ ലയിപ്പിക്കാം. ഈ തുക എപ്പോൾ വേണമെങ്കിലും പിഎഫിൽനിന്നു പിൻവലിക്കാം. പെൻഷൻകാർക്ക് രണ്ടാം ഗഡു പലിശയോടെ പണമായി നേരിട്ടു ലഭിക്കും.
പിഎഫ് അംഗത്വം എടുക്കാത്തവർ, പാർട്ട് ടൈം അധ്യാപകർ, 2014 ഏപ്രിൽ ഒന്നിനും 2017 സെപ്റ്റംബർ 30നും ഇടയിൽ സർവീസിൽനിന്നു വിരമിച്ചവർ, ഇപ്പോൾ സർവീസിൽനിന്നു വിരമിക്കുന്നതിനു മുന്പ് ഒരു വർഷം പിഎഫ് തുക അടയ്ക്കുന്നതിൽനിന്ന് സ്വയം ഒഴിവാക്കപ്പെട്ടവർ, 1/07/2014നുശേഷം വിരമിച്ചവർ, തുടർന്ന് സർവീസിൽ പുനർപ്രവേശിപ്പിക്കപ്പെട്ടവർ എന്നിവർക്ക് രണ്ടാം ഗഡു പണമായി ലഭിക്കും. മൂന്നും നാലും ഗഡുക്കൾ 1042018, 1102018 എന്നീ തീയതികളിൽ ലഭിക്കും.