Tax
Services & Questions
എ​യ്ഡ​ഡ് സ്കൂ​ൾ ജീ​വ​ന​ക്കാ​രു​ടെ ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് : ഹൈ​ക്കോ​ട​തി വി​ധി അ​നു​കൂ​ലം; സ​ർ​ക്ക
എ​യ്ഡ​ഡ് സ്കൂ​ൾ ജീ​വ​ന​ക്കാ​രു​ടെ ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് : ഹൈ​ക്കോ​ട​തി വി​ധി അ​നു​കൂ​ലം;  സ​ർ​ക്ക
എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ർ‍/അനധ്യാപകർ സ്ഥി​രം സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​മു​ന്പു​ള്ള അ​വ​രു​ടെ ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് (ലീ​വ് വേ​ക്ക​ൻ​സി) പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യം ക​ണ​ക്കാ​ക്കു​ന്പോ​ൾ പ​രി​ഗ​ണി​ക്കു​വാ​ൻ പാ​ടി​ല്ലെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി.

ഗ.ഉ(പി)നം. 66/2016 ധന. തീയതി 9-5-2016, ​ഗ.ഉ(പി)നം. 113/2016 ​ധന. തീ യതി 5-8-2016 ​എ​ന്നീ സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ളാ​ണ് 2017 ഓ​ഗ​സ്റ്റ് 14ലെ ​ഹൈ​ക്കോ​ട​തി​യു​ടെ W​P(C) No. 30167 of 2016(u)ലൂ​ടെ റ​ദ്ദാ​ക്ക​പ്പെ​ട്ട​ത്. എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ സ്ഥി​രം സ​ർ​വീ​സി​ൽ ക​യ​റു​ന്ന​തി​നു​മു​ന്പു​ള്ള ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​നി​ർ​ണ​യ​ത്തി​ന് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 20ഓ​ളം ഹ​ർ​ജി​ക​ളാ​ണ് നി​ർ​ണാ​യ​ക വി​ധി​യി​ലൂ​ടെ ഹൈ​ക്കോ​ട​തി തീ​ർ​പ്പു​ ക​ൽ​പ്പി​ച്ച​ത്. സ​ർ​വീ​സി​ൽനി​ന്നു വി​ര​മി​ച്ച​വ​രും നി​ല​വി​ൽ സ​ർ​വീ​സി​ൽ ഉ​ള്ള​വ​രും ഹ​ർ​ജി ന​ൽ​കി​യ​വ​രി​ൽ ഉ​ൾ​പ്പെ​ടും.

ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് പ​രി​ഗ​ണി​ക്കു​വാ​ൻ പാ​ടി​ല്ലാ​യെ​ന്ന ആ​ദ്യ ഉ​ത്ത​ര​വ് 9-5-2016ൽ ​ആ​ണ് സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ​ത്. പ​ല​പ്പോ​ഴാ​യി വി​വി​ധ ബ്രോ​ക്ക​ണ്‍ സ​ർ​വീ​സി​ൽ ജോ​ലി ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് ബ​ഹു​ഭൂ​രി​പ​ക്ഷം അ​ധ്യാ​പ​ക​ർക്കും സ്ഥി​രം നി​യ​മ​ന​ത്തി​ന് അ​ർ​ഹ​ത ല​ഭി​ക്കു​ന്ന​ത്. മൂ​ന്നും നാ​ലും വ​ർ​ഷം വ​രെ ഇ​ത്ത​ര​ത്തി​ൽ ജോ​ലി ചെ​യ്ത​വ​ർ ഏ​റെ​യാ​ണ്.
സ്ഥി​രം സ​ർ​വീ​സി​ൽ എ​ന്ന​തു​പോ​ലെ പൂ​ർ​ണ ശ​ന്പ​ള​ത്തോ​ടെ നി​ശ്ചി​ത സ്കെ​യി​ൽ ഓ​ഫ് പേ​യി​ൽ അ​വ​ധി ഒ​ഴി​വു​ക​ളി​ൽ ജോ​ലി ചെ​യ്ത​വ​രു​ടെ സ​ർ​വീ​സു​ക​ളാ​ണ് 9-5-2016ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലൂ​ടെ നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത്. ഇ​ത് സ്ഥി​രം നി​യ​മ​നം അ​ല്ലെ​ന്നു മാ​ത്രം.
എ​ന്നാ​ൽ ഇ​പ്പോ​ൾ അ​വ​ധി ഒ​ഴി​വു​ക​ളി​ൽ നി​യ​മ​നം ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. ഇ​ങ്ങ​നെ​യു​ള്ള സ​ർ​വീ​സ് യാ​തൊ​രു സ​ർ​വീ​സ് നേ​ട്ട​ത്തി​നാ​യും പ​രി​ഗ​ണി​ക്കു​ക​യി​ല്ല.
സാ​ധാ​ര​ണ രീ​തി​യി​ൽ സ​മാ​ന സ്വ​ഭാ​വ​മു​ള്ള സ​ർ​വീ​സു​ക​ൾ എ​ല്ലാം ത​ന്നെ പെ​ൻ​ഷ​ന് പ​രി​ഗ​ണി​ച്ചി​രു​ന്നു. KSR Vol. II, P III Rule 14 Eയിലും KER Chapter XXVII B rule 3യി​ലും സ്ഥി​രം സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​മു​ന്പു​ള്ള ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് പെ​ൻ​ഷ​ന് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തിയി​ട്ടു​ണ്ട്. ഇ​താ​ണ് ഹൈ​ക്കോ​ട​തി പ്ര​ധാ​ന​മാ​യും പ​രി​ഗ​ണി​ച്ച​ത്.

ര​ണ്ട് ഉ​ത്ത​ര​വു​ക​ളു​ടെ​യും മു​ൻ​കാ​ല പ്രാ​ബ​ല്യം ഹൈ​ക്കോ​ട​തി എ​ടു​ത്തു​ക​ള​ഞ്ഞു. ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​വ​രി​ൽ സ​ർ​വീ​സി​ൽനി​ന്നു വി​ര​മി​ച്ച​വ​ർ​ക്ക് മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് പ​രി​ഗ​ണി​ച്ച് പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ റി​വൈ​സ് ചെ​യ്തു കൊ​ടു​ക്ക​ണ​മെ​ന്ന് വി​ധി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ സ​ർ​വീ​സി​ൽ​നി​ന്നു ഇ​തി​നോ​ട​കം വി​ര​മി​ച്ച​വ​രെ​ക്കു​റി​ച്ച് (ഹ​ർ​ജി​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ) യാ​തൊ​ന്നും വി​ധി​യി​ൽ പ്ര​തി​പാ​ദി​ക്കു​ന്നി​ല്ല. ഇ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് അ​നി​വാ​ര്യ​മാ​ണ്. അ​ല്ലെ​ങ്കി​ൽ ഇ​ക്കൂ​ട്ട​ർ കേ​സി​ൽ ക​ക്ഷി​ചേ​ര​ണം.

ഈ ​ഹൈ​ക്കോ​ട​തി വി​ധി എ​യ്ഡ​ഡ് സ്കൂ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും അ​തോ​ടൊ​പ്പം എ​യ്ഡ​ഡ് സ്കൂ​ളി​ൽ ജോ​ലി ചെ​യ്ത​തി​നു​ശേ​ഷം കോ​ള​ജി​ലേ​ക്ക് പ്ര​വേ​ശി​ച്ച​വ​ർ​ക്കും മാ​ത്രം ബാ​ധ​കം. ഈ ​വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ന്നു​കി​ൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്ക​ണം. അ​ല്ലെ​ങ്കി​ൽ വീ​ണ്ടും കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​ക​ണം. സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യെ​ങ്കി​ൽ മാ​ത്ര​മേ നി​ല​വി​ൽ സ​ർ​വീ​സി​ലു​ള്ള​വ​ർ വി​ര​മി​ക്കു​ന്പോ​ൾ അ​വ​രു​ടെ ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് പ​രി​ഗ​ണി​ക്കു​വാ​ൻ ക​ഴി​യൂ. ഈ ​വ​ർ​ഷ​വും സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന​വ​ർ​ക്ക് അ​വ​ര​വ​രു​ടെ ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് പെ​ൻ​ഷ​ന് പ​രി​ഗ​ണി​ക്ക​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് വേ​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ അ​ധി​കൃ​ത​രു​ടെ പ​ക്ഷം.

എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക​രു​ടെ സ്ഥി​രം സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്പു​ള്ള ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് കാ​ല​യ​ള​വ് പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് പ​രി​ഗ​ണി​ക്കാ​മെ​ന്നു​ള്ള ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ ഉ​ട​ൻ പു​റ​ത്തി​റ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.