Tax
Services & Questions
സീനിയോറിറ്റി ലിസ്റ്റ് കിട്ടും
സീനിയോറിറ്റി ലിസ്റ്റ് കിട്ടും
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഒ​രു പ​ഞ്ചാ​യ​ത്തി​ൽ പാ​ർ​ട്ട്ടൈം ​ലൈ​ബ്രേ​റി​യ​ൻ (സ്ഥി​ര​നി​യ​മ​നം) ആ​യി അഞ്ചു വ​ർ​ഷ​മാ​യി ഞാ​ൻ ജോ​ലി ചെ​യ്തു​വ​രു​ന്നു. എനി ക്ക് 40% ശാരീരിക ന്യൂനതയുണ്ട്്. സ്പെ​ഷ​ൽ ലീ​വി​ന് അ​ർ​ഹ​ത​യു​ണ്ടോ? ഉ​ണ്ടെ​ങ്കി​ൽ ഓ​ർ​ഡ​ർ ന​ന്പ​ർ പ​റ​ഞ്ഞു​ത​രു​മോ? കൂ​ടാ​തെ സീ​നി​യോ​റിറ്റി ലി​സ്റ്റ് ല​ഭ്യ​മാ​കു​ന്ന​തി​ന് ഞാ​ൻ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്?
ടി.​യു. നീ​തു​മോ​ൾ

ശാരീരിക ന്യൂനതയുള്ള ജീ​വ​ന​ക്കാ​ർ​ക്ക് (ഫു​ൾ​ടൈം/പാ​ർ​ട്ട് ടൈം) 15 ദി​വ​സ​ത്തെ സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വി​ന് അ​ർ​ഹ​ത​യു​ണ്ട്. ഇ​ത് നി​ല​വി​ലു​ള്ള ഉത്തരവിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. KSR Part I Rule 16A Section II പ്ര​കാ​ര​മാ​ണ് സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​ത് നി​ല​വി​ലു​ള്ള മ​റ്റ് കാ​ഷ്വ​ൽ ലീ​വി​ന് (20 എ​ണ്ണം, ഒ​രു വ​ർ​ഷം) ബാ​ധ​ക​മ​ല്ല. സീ​നി​യോറി​റ്റി ലി​സ്റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. ഇ​തു ല​ഭ്യ​മാ​ക്കാ​ൻ മേ​ല​ധി​കാ​രി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി. ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സീ​നി​യോ​റിറ്റി ലി​സ്റ്റ് ല​ഭി​ക്കാ​ൻ ഡ​പ്യൂ​ട്ടി പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ​ക്ക് ഓ​ഫീ​സ് മേ​ധാ​വി മു​ഖേ​ന അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക.