Tax
Services & Questions
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ: ഇപ്പോൾ അപേക്ഷിക്കാം
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ: ഇപ്പോൾ അപേക്ഷിക്കാം
സ​ർക്കാർ ജീവനക്കാർക്കും അ​ധ്യാ​പ​ക​ർക്കും പൊ​തു​മേ​ഖ​ല ജീ​വ​ന​ക്കാർക്കുമായി കേ​ര​ള പ​ബ്ലിക് സ​ർവീ​സ് കΩമ്മീ​ഷ​ൻ 2018 ജനുവരിയിൽ ന​ട​ത്തുന്ന ഡി​പ്പാ​ർട്ട്മെന്‍റൽ‍ പ​രീ​ക്ഷ​ക​ൾ​ക്ക് ഒാൺലൈൻ വ​ഴി അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ൾ 2017 ഡിസംബർ 31 ഞായറാഴ്ച രാ​ത്രി 12 വ​രെ സ്വീ​ക​രി​ക്കുന്ന​താ​ണ്. നിശ്ചിത സ​മ​യ​ത്തിനു മു​ന്പുത​ന്നെ ഫീ​സ് അ​ട​യ്ക്കുന്ന​തി​ലും അ​പേ​ക്ഷ സ​മ​ർപ്പിക്കു​ന്ന​തി​ലും പ​രീ​ക്ഷാ​ർഥി​ക​ൾ പ്ര​ത്യേ​കം ശ്രദ്ധിക്കേണ്ട​താ​ണ്. ഓ​ൺലൈ​ൻ വ​ഴി അ​ല്ലാ​തെ​യു​ള്ള അ​പേ​ക്ഷ​ക​ൾ നി​രു​പാ​ധി​കം നി​ര​സി​ക്കുന്ന​താ​ണ്. മു​ൻ പ​രീ​ക്ഷ ക​ൾ​ക്ക് ഓൺലൈ​നാ​യി അ​പേ​ക്ഷി​ക്കുന്ന​തി​നു​വേ​ണ്ടി ര​ജി​സ്റ്റർ ചെ​യ്തി​ട്ടു​ള്ള പ​രീ​ക്ഷാ​ർഥി​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും വീ​ണ്ടും ര​ജി​സ്റ്റർ ചെ​യ്യാ​ൻ പാ​ടു​ള്ള​ത​ല്ല. അ​വ​ർ പ്ര​സ്തു​ത ര​ജി​സ്ട്രേഷ​നി​ലൂ​ടെ (പ്രൊ​ഫൈ​ലി​ലൂ​ടെ) മാ​ത്രം ഓ​ൺലൈ​നാ​യി അ​പേക്ഷി​ക്കേണ്ട​താ​ണ്.

1. ര​ജി​സ്ട്രേ​ഷ​ൻ
ഡി​പ്പാ​ർട്ട്മെ​ന്‍റൽ‍ പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റർ ചെ​യ്യുന്ന​തി​നാ​യി കേ​ര​ള പ​ബ്ലിക് സ​ർവീ​സ് കΩമ്മീ​ഷ​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ www.keralapsc.gov.inലെ ഡി​പ്പാ​ർട്ട്മെ​ന്‍റൽ‍ ടെ​സ്റ്റ് ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക് ക്ലിക്ക് ചെ​യ്യ​ണം. അ​പ്പോ​ൾ ര​ജി​സ്ട്രേ​ഷ​ൻ പേ​ജ് സ്ക്രീ​നി​ൽ തെ​ളി​യും.
ആ​ദ്യ​മാ​യി ര​ജി​സ്റ്റർ ചെ​യ്യുന്നവർ പ്ര​സ്തു​ത പേ​ജി​ലെ Sign Up ബട്ട ൺ ക്ലിക്ക് ചെയ്യണം. അ​പ്പോ​ൾ ര​ജി​സ്റ്റർ ചെ​യ്യുന്ന​തിനാ​യു​ള്ള ഓ​ൺലൈ​ൻ ഫോ​റം സ്ക്രീ​നി​ൽ ല​ഭ്യ​മാ​കും. ആ​ദ്യ​ം പ​രീ​ക്ഷാ​ർഥി​യു​ടെ പാ​സ് പോ​ർട്ട് സൈ​സ് ഫോ​ട്ടോ അ​പ്‌ലോ​ഡ് ചെ​യ്യണം. അ​തി​നു​ശേ​ഷം പ​രീ​ക്ഷാ​ർഥി​യു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങൾ.

2. ഫോട്ടോയെടുക്കുന്പോൾ ശ്രദ്ധിക്കേണ്ടവ
1. ഫോ​ട്ടോ 31-12-2010നു​ശേ​ഷം എ​ടു​ത്തവയായിരിക്കണം. അ​പേ​ക്ഷ​കന്‍റെ പേ​രും ഫോ​ട്ടോ എ​ടു​ത്ത തീ​യ​തി​യും ഫോ​ട്ടോയി​ൽ പ്രി​ന്‍റ് ചെയ്തിരിക്കണം.
2. പ​രീ​ക്ഷാ​ർഥിയുടെ മു​ഖ​വും തോ​ൾ​ഭാ​ഗ​വും വ്യ​ക്തമാ​യി പ​തി​ഞ്ഞി​രി​ക്കത്തക്ക വി​ധ​ത്തിലു​ള്ള കളർ/​ബ്ലാക്ക് ആ​ൻ​ഡ് വൈ​റ്റ് പാ​സ്പോ​ർട്ട് സൈ​സ് ഫോ​ട്ടോ​യാ​യി​രി​ക്കണം.
3. 200 പി​ക്സ​ൽ‍ ഉ​യ​ര​വും 150 പി​ക്സ​ൽ വീ​തി​യും ഉ​ള്ള​തും jpg ഫോർ​മാ​റ്റി​ലു​ള്ള​തും 30kb ഫ​യ​ൽ‍ സൈ​സി​ൽ അ​ധിക​രി​ക്കാത്തതു​മാ​യ ഫോട്ടോകൾ ആ​ണ് അപ്‌‌ലോഡ് ചെ​യ്യേണ്ട​ത്. അ​പ്ര​കാ​ര​മ​ല്ലാ​ത്ത ഫോട്ടോകൾ നി​രു​പാ​ധി​കം നി​ര​സി​ക്കും.​

3. സ​ർവീ​സ് വി​വ​ര​ങ്ങൾ
ഉ​ദ്യോ​ഗ​സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങളാ​ണ് ഇ​തി​ൽ ന​ൽകേ​ണ്ട​ത്. ഡി​പ്പാ​ർട്ട്മെ​ന്‍റിന്‍റെ പേ​ര്, പ​രീ​ക്ഷാ​ർഥിയു​ടെ നി​ല​വി​ലെ ത​സ്തി​ക​യു​ടെ പേ​ര്, ഓ​ഫീ​സ് അ​ഡ്ര​സ്, തി​രി​ച്ചറി​യ​ൽ വി​വ​ര​ങ്ങൾ എ​ന്നി​വ ന​ൽ‍​ക​ണം. തി​രി​ച്ചറി​യ​ൽ വി​വ​ര​ങ്ങളിൽ പാ​ൻ​കാ​ർഡ് ന​ന്പർ, PEN നന്പർ (പെ​ർമനന്‍റ് എംപ്ലോയി നന്പർ ), വോ​ട്ടേ​ഴ്സ് ഐ​ഡി, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് നന്പർ ഇ​വ​യി​ലേതെ​ങ്കി​ലും ഒ​ന്നു നൽകാ​വു​ന്ന​താ​ണ്. മേ​ൽപ്പ​റ​ഞ്ഞി​ട്ടു​ള്ള വി​വ​ര​ങ്ങൾ ന​ൽകി ഡി​ക്ല​റേ​ഷ​നി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള വി​വര​ങ്ങൾ വാ​യി​ച്ചു നോ​ക്കി അ​തി​നു​ള്ള ബോ​ക്സി​ൽ ക്ലി​ക്ക് ചെ​യ്ത് Next ബട്ടൺ ക്ലി​ക്ക് ചെയ്യണം. അ​പ്പോ​ൾ പ​രീ​ക്ഷാ​ർഥി​ക്ക് Login Details ല​ഭ്യ​മാ​കും. പ്ര​സ്തു​ത പേ​ജി​ൽ പ​രീ​ക്ഷാ​ർഥിക്ക് സ്വ​ന്തമാ​യോ അ​ല്ലെ​ങ്കിൽ‍ സി​സ്റ്റം ന​ൽകി​യി​ട്ടു​ള്ള യൂ​സ​ർ നെ​യി​മോ തെ​ര​ഞ്ഞെ​ടു​ക്കാനു​ള്ള സൗ​ക​ര്യ​മു​ണ്ട്. പ​രീ​ക്ഷാ​ർഥി താ​ത്പ​ര്യ​മു​ള്ള യൂ​സ​ർ നെ​യി​മും പാ​സ്‌‌വേഡും വ​ള​രെ കൃ​ത്യ​ത​യോ​ടെ പൂ​രി​പ്പിക്കു​വാ​ൻ ശ്രദ്ധിക്ക​ണം. അ​തി​നു​ശേ​ഷം നൽകി​യി​ട്ടു​ള്ള സെ​ക്യൂ​രി​റ്റി കോ​ഡ് അ​തു​പോ​ലെ ത​ന്നെ പൂ​രി​പ്പി​ച്ച് Submit ബട്ടൺ ക്ലിക്ക് ചെയ്യുന്പോൾ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർണ​മാ​കും.

4. പ​രീ​ക്ഷ​ക​ളു​ടെ വി​വ​ര​ങ്ങൾ
User Id​ഉം Passwordഉം ന​ൽകി സ്വ​ന്തം പേ​ജി​ൽ എ​ത്തിയ ​പ​രീ​ക്ഷാ​ർഥി​ക​ൾ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കുന്നതി​നായി ​പേ​ജി​ൽ‍ വ​ല​തു​ഭാ​ഗ​ത്താ​യി കാ​ണുന്ന ​Apply For the Test ക്ലി​ക്ക് ചെയ്യണം. അ​പ്പോ​ൾ നി​ല​വി​ൽ വിജ്ഞാപ​നം ചെ​യ്തി​ട്ടു​ള്ള പ​രീ​ക്ഷ​ക​ളു​ടെ വി​വ​രങ്ങൾ ല​ഭ്യ​മാ​കും. അ​തി​ലു​ള്ള Apply Now ലിങ്ക് ക്ലി​ക്ക് ചെയ്യുന്പോൾ പേ​പ്പ​റു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കുന്ന​തി​നാ​യു​ള്ള പേ​ജ് ദൃ​ശ്യ​മാ​കും. പ്ര​സ്തു​ത പേ​ജി​ൽ ആ​ദ്യം തെ​ര​ഞ്ഞെ​ടു​ക്കേണ്ട​ത് പ​രീ​ക്ഷ എ​ഴു​തു​വാ​ൻ ഉ​ദ്ദേ​ശി​ക്കുന്ന സ്ഥ​ലം (Region) ആ​ണ്. അ​തി​നു​ശേ​ഷം എ​ഴു​തു​വാ​ൻ ഉ​ദ്ദേ​ശി​ക്കുന്ന പ​രീ​ക്ഷ ഏ​താ​ണെ​ന്നു വ്യ​ക്ത​മാ​ക്കണം. പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ ഏ​തെ​ല്ലാം പേ​പ്പ​റു​ക​ൾ ആ​ണ് എ​ഴു​തു​വാ​ൻ ഉ​ദ്ദേ​ശി​ക്കുന്ന​തെ​ന്ന് ഓ​രോ​ന്നാ​യി തെ​ര​ഞ്ഞെ​ടു​ത്ത് Add ബട്ടൺ ക്ലി​ക്ക് ചെ​യ്യണം. ഒ​രു പ​രീ​ക്ഷ​യു​ടെ എ​ല്ലാ പേ​പ്പ​റു​ക​ളും എ​ഴു​തു​വാ​ൻ ഉ​ദ്ദേ​ശി​ക്കു ന്നു​വെ​ങ്കിൽ All Papers തെ​ര​ഞ്ഞെ​ടു​ത്ത് Add ബട്ടൺ ക്ലിക്ക് ചെയ്താൽ മ​തി​യാ​കും. അ​ത്തരത്തിൽ എ​ഴു​തു​വാ​ൻ ഉ​ദ്ദേ​ശി​ക്കുന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും പ്ര​സ്തു​ത പ​രീ​ക്ഷ​ക​ളു​ടെ പേ​പ്പ​റു​ക​ളും തെ​ര​ഞ്ഞെ​ടു​ക്കാവു​ന്ന​താ​ണ്. പ്ര​സ്തു​ത പേ​ജിൽ‍ Obligatory Test ക​ൾ​ക്കുള്ള ഫ്രീ ​ചാ​ൻ​സ് ഉ​പ​യോ​ഗ​പ്പെ​ടുത്തു​ന്നതി​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. ഫ്രീ ​ചാ​ൻ​സി​ന് അർഹത ഉ​ള്ള​വ​ർ പ്ര​സ്തു​ത ബോ​ക്സി​ൽ രേ​ഖ​പ്പെ​ടു​ത്തേണ്ട​താ​ണ്. തു​ട​ർന്ന് ഇ-​പേ​മെ​ന്‍റ് ന​ട​പ​ടി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കുക.

5. താ​ഴെ പ​റ​യു​ന്ന ന്യൂ​ന​ത​ക​ളു​ള്ള അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്കുന്ന​താ​ണ്

1. മ​തി​യാ​യ അ​പേ​ക്ഷാ ഫീ​സ് ഇ​ല്ലാത്ത അ​പേ​ക്ഷ​ക​ൾ.
2. പ​രീ​ക്ഷാ​ഫീ​സ് അ​ട​യ്ക്കുന്ന​തി​ൽനി​ന്ന് ഒ​ഴി​വാ​ക്കപ്പെ​ടു​ന്നതി​നു​ള്ള അ​ർഹ​ത ഇ​ല്ലാ​ത്ത സൗ​ജ​ന്യ അ​വ​സ​രം ല​ഭി​ക്കുന്ന​തി​ന് അ​പേ​ക്ഷി​ച്ചവ​രു​ടെ അ​പേ​ക്ഷ​ക​ൾ.
3. ഒ​രു സ​ർട്ടിഫിക്കറ്റിന് ആവശ്യമായ പേ​പ്പ​റു​ക​ൾ മു​ഴു​വ​നാ​യോ ഭാ​ഗി​ക​മാ​യോ സൗ​ജ​ന്യ അ​വ​സ​രം ഒ​രു ത​വ​ണ അ​നു​വ​ദിക്കപ്പെ​ടു​ക​യും പി​ന്നീ​ട് ഭാ​ഗി​ക​മാ​യി മാ​ത്രം സൗ​ജ​ന്യ അ​വ​സ​രത്തിന് അ​പേ​ക്ഷിക്കുക​യും ചെ​യ്തി​ട്ടു​ള്ള​ത്.
4. നി​ർദേ​ശ​പ്ര​കാ​ര​മ​ല്ലാത്ത ഫോ​ട്ടോ​യോ​ടു​കൂ​ടി​യ അ​പേ​ക്ഷക​ൾ.
പ്ര​സ്തു​ത ന്യൂ​ന​ത​ക​ൾ ഏ​തെ​ങ്കിലും ഘ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തുകയാ​ണെ​ങ്കിൽ‍ അ​റി​യി​പ്പൊ​ന്നും കൂ​ടാ​തെ അ​പേ​ക്ഷ നി​ര​സി​ക്കു​വാനും ​ ഉ​ത്തര​ക്കട​ലാ​സു​ക​ൾ അ​സാ​ധു​വാ​ക്കുവാ​നും കമ്മΩീ​ഷ​ന് അ​ധി​കാ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

||

ഫീസുകൾ ഇ-പേയ്മെന്‍റ് വഴി

ഓ​ൺലൈ​ൻ ബാങ്കിംഗ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചു​ള്ള ഇ-​പേ​മെ​ന്‍റ് വ​ഴി​യാ​ണ് പ​രീ​ക്ഷാ​ഫീ​സും സ​ർട്ടിഫിക്കറ്റ് ഫീ​സും ഒ​ടു​ക്കേണ്ട​ത്. (ചെ​ലാ​ൻ ഉ​പ​യോ​ഗി​ച്ച് ട്ര​ഷ​റി​ക​ളി​ൽ നേ​രി​ട്ടോ/​ഇ-​ചെ​ലാ​ൻ മു​ഖേ​ന​യോ പ​ണ​മൊ​ടു​ക്കുന്ന​ത് സ്വീ​കാ​ര്യ​മ​ല്ല). ഇ-​പേ​മെ​ന്‍റ് വ​ഴി പ​ണം അ​ട​യ്ക്കുന്ന​തി​ന് പ​രീ​ക്ഷാ​ർഥി​ക​ളു​ടെ പ്രൊ​ഫൈ​ലി​ലെ Make Payment എ​ന്ന ഓ​പ്ഷ​ൻ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ഈ ​ഓ​പ്ഷ​ൻ വ​ഴി പ​രീ​ക്ഷാ​ർഥി​ക്ക് ട്ര​ഷ​റി വ​കു​പ്പിന്‍റെ സൈ​റ്റി​ലേ​ക്ക് പ്ര​വേ​ശി​ച്ച് ഓൺലൈ​ൻ ആ​യി പ​ണം അ​ട​യ്ക്കാം.

ഇ​തി​നാ​യി പ​രീ​ക്ഷാ​ർഥി​ക്കോ ബ​ന്ധ​പ്പെ​ട്ട​വ​ർക്കോ ഏ​തെ​ങ്കിലും ബാ​ങ്കിന്‍റെ ഓ​ൺ​ലൈ​ൻ ബാ​ങ്കിംഗ് അക്കൗണ്ട് ആ​വ​ശ്യ​മാ​ണ്. ട്ര​ഷ​റി സൈ​റ്റി​ൽനി​ന്നു പ​ണം ഒ​ടു​ക്കുന്ന​തി​നാ​യി ബാ​ങ്കിംഗിലേക്ക് പ്ര​വേ​ശി​ക്കുന്പോൾ ല​ഭ്യ​മാ​കു​ന്ന G R Number(​Gov. Reference No.) കു​റി​ച്ചെടുത്ത് സൂ​ക്ഷി​ക്കേണ്ട​താ​ണ്.

പ​ണം ഒ​ടു​ക്കിക്കഴി​ഞ്ഞാ​ൽ‍ പ​രീ​ക്ഷാർഥി​യു​ടെ പ്രൊ​ഫൈ​ലി​ൽ‍ GR Number ഉ​ൾ​പ്പെ​ടെ Payment Details കാ​ണാ​വു​ന്ന​താണ്.

ഓ​രോ പേ​പ്പ​റി​നും 150രൂ​പ നി​ര​ക്കിലാ​ണ് പ​രീ​ക്ഷാ​ഫീ​സ്. ഈ ​അ​ടി​സ്ഥാ​ന​ത്തിൽ‍ എ​ത്ര പേ​പ്പ​റു​ക​ൾ ഉ​ണ്ടെ​ന്ന് ക​ണ​ക്കാക്കി മു​ഴു​വ​ൻ പ​രീ​ക്ഷാ​ഫീ​സും ഒ​ടു​ക്കേ​ണ്ട​താ​ണ്. ഒ​രു ടെ​സ്റ്റ് സ​ർട്ടിഫിക്കറ്റിന് 200രൂ​പ നി​ര​ക്കിൽ‍ എ​ത്ര സർട്ടിഫി ക്കറ്റിനാണോ അ​പേ​ക്ഷി​ക്കുന്നത് അ​ത്ര​യും തു​ക സർട്ടിഫി ക്കറ്റിനായും ഒടുക്കേണ്ടതാണ്.