Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ നികുതിക്കൊപ്പം പലിശയും
ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്പോ​ൾ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പ​ലി​ശ ന​ല്കേ​ണ്ടി​വ​രു​ന്നു​ണ്ട്. റി​ട്ടേ​ണു​ക​ൾ നി​ർ​ദി​ഷ്ട തീ​യ​തി​ക്കു​ള്ളി​ൽ ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ 234 എ ​പ്ര​കാ​ര​വും (അ​ട​യ്ക്കേ​ണ്ടി വ​രു​ന്ന നി​കു​തി​യെ അ​ടി​സ്ഥാ​ന​മാ​ക്കി) മു​ൻ​കൂ​ർ നി​കു​തി അ​ട​യ്ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ക​യോ കാ​ല​താ​മ​സം വ​രു​ത്തു​ക​യോ ചെ​യ്താ​ൽ 234 ബി ​പ്ര​കാ​ര​വും ക്ര​മ​പ്ര​കാ​രം അ​ട​യ്ക്കേ​ണ്ട മു​ൻ​കൂ​ർ നി​കു​തി​യു​ടെ ഗ​ഡു​ക്ക​ളി​ൽ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട നി​ര​ക്കു​ക​ളി​ൽ കു​റ​വ് വ​ന്നാ​ലും അ​ട​ച്ചി​ല്ലെ​ങ്കി​ലും 234 സി ​പ്ര​കാ​ര​വും പ​ലി​ശ അ​ട​യ്ക്കേ​ണ്ട​താ​യി വ​രു​ന്നു​ണ്ട്. മാ​സം​തോ​റും ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന പ​ലി​ശ​യി​ൽ ഭാ​ഗി​ക​മാ​യി വ​രു​ന്ന മാ​സ​ങ്ങ​ളെ മു​ഴു​വ​ൻ മാ​സ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​താ​ണ്.

റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യാ​ൻ കാ​ല​താ​മ​സം വ​ന്നാ​ൽ

റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യാ​ൻ കാ​ല​താ​മ​സം വ​ന്നാ​ൽ അ​ട​യ്ക്കേ​ണ്ടി​യി​രു​ന്ന നി​കു​തി​ത്തു​ക​യു​ടെമേ​ൽ പ്ര​തി​മാ​സം ഒ​രു ശ​ത​മാ​നം നി​ര​ക്കി​ൽ പ​ലി​ശ അ​ട​യ്ക്കേ​ണ്ട​തു​ണ്ട്. അതായത്, റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യു​ന്ന​തി​നു​ള്ള നി​ർ​ദി​ഷ്ട തീ​യ​തി ജൂ​ലൈ 31 ആ​യി​രി​ക്കെ ഓ​ഗ​സ്റ്റ് ഒ​ന്നാം തീ​യ​തി​യാ​ണ് ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ച്ച​ത് എ​ന്നു ക​രു​തു​ക. അ​ങ്ങ​നെ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ട​യ്ക്കേ​ണ്ടി വ​രു​ന്ന നി​കു​തി​യു​ടെ കൂ​ടെ ഒ​രു മാ​സ​ത്തെ പ​ലി​ശ​യും അ​ട​യ്ക്കേ​ണ്ട​താ​യി വ​രും. ഒ​രു ദി​വ​സ​ത്തെ കാ​ല​താ​മ​സ​ത്തി​നു പോ​ലും ഒ​രു മാ​സ​ത്തെ പ​ലി​ശ അ​ട​യ്ക്കേ​ണ്ടിവ​രു​ം.

ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ടി​യി​രു​ന്ന നി​ർ​ദി​ഷ്ട തീ​യ​തി മു​ത​ൽ നി​കു​തി അ​ട​യ്ക്കു​ന്ന തീ​യ​തി വ​രെ റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ അ​സ​സ്മെ​ന്‍റി​ന്‍റെ തീ​യ​തി വ​രെ​യു​ള്ള മാ​സ​ങ്ങ​ൾ​ക്കാ​ണ് 234 എ ​പ്ര​കാ​രം പ​ലി​ശ ഈ​ടാ​ക്കു​ന്ന​ത്. ഈ ​വ​കു​പ്പ​നു​സ​രി​ച്ച് അ​ട​യ്ക്കേ​ണ്ടിവ​രു​ന്ന തു​ക​യു​ടെ പ​ലി​ശ ക​ണ​ക്കാ​ക്കു​ന്ന​ത് ആ​കെ വ​രു​മാ​ന​ത്തി​ന്‍റെ നി​കു​തി നി​ശ്ച​യി​ച്ച് അ​തി​ൽ​നി​ന്നും മു​ൻ​കൂ​റാ​യി അ​ട​ച്ച നി​കു​തി​യും സ്രോ​ത​സി​ൽ പി​ടി​ച്ച നി​കു​തി​യും മ​റ്റേ​തെ​ങ്കി​ലും വ​കു​പ്പു​ക​ൾ അ​നു​സ​രി​ച്ചു​ള്ള റി​ബേ​റ്റു​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും കി​ഴി​ച്ച് ബാ​ക്കി വ​രു​ന്ന തു​ക​യി​ന്മേ​ൽ നി​ർ​ദി​ഷ്ട തീ​യ​തി മു​ത​ൽ നി​കു​തി അ​ട​യ്ക്കു​ന്ന തീ​യ​തി വ​രെ​യോ അ​ല്ലെ​ങ്കി​ൽ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​സ​സ്മെ​ന്‍റ് ന​ട​ത്തു​ന്ന തീ​യ​തി വ​രെ​യോ ആണ്.

മു​ൻ​കൂ​ർ നി​കു​തി അ​ട​വി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ

മു​ൻ​കൂ​ർ നി​കു​തി അ​ട​വി​ൽ വീ​ഴ്ച​യു​ണ്ടാ​യാ​ൽ ആ​ദാ​യ​നി​കു​തി നി​യ​മം 234 ബി ​അ​നു​സ​രി​ച്ച് പ​ലി​ശ ന​ല്കേ​ണ്ടിവ​രും. മു​ൻ​കൂ​ർ നി​കു​തി അ​ട​യ്ക്കു​ന്ന​തി​ൽ വീ​ഴ്ച ഉ​ണ്ടാ​യാ​ലും അ​ട​യ്ക്കേ​ണ്ടി​യി​രു​ന്ന നി​കു​തി​ത്തു​ക​യു​ടെ 90 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ് മു​ൻ​കൂ​ർ നി​കു​തി അ​ട​ച്ച​തെ​ങ്കി​ലും 234 ബി ​പ്ര​കാ​രം പ​ലി​ശ അ​ട​യ്ക്കാ​ൻ നി​കു​തി​ദാ​യ​ക​ൻ ബാ​ധ്യ​സ്ഥ​നാ​ണ്. എ​ന്നാ​ൽ, മൊ​ത്തം നി​കു​തി​ബാ​ധ്യ​ത വ​രു​ന്ന​ത് 10,000 രൂ​പ​യി​ൽ താ​ഴെ​യാ​ണെ​ങ്കി​ൽ മു​ൻ​കൂ​ർ നി​കു​തി​ബാ​ധ്യ​ത ഉ​ണ്ടാ​കു​ന്ന​ത​ല്ല. അ​ത​നു​സ​രി​ച്ച് 234 ബി ​യു​ടെ പ​ലി​ശ​ബാ​ധ്യ​ത​യും ഉ​ണ്ടാ​കി​ല്ല.

ഉ​ദാ​ഹ​ര​ണ​മാ​യി, ഒ​രു ല​ക്ഷം രൂ​പ നി​കു​തി​ബാ​ധ്യ​ത വ​രു​ന്ന വ്യ​ക്തി 95,000 രൂ​പ മാ​ത്രം മു​ൻ​കൂ​ർ നി​കു​തി​യാ​യി അ​ട​ച്ചെ​ന്നു ക​രു​തു​ക. അ​ങ്ങ​നെ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ട​ച്ച തു​ക 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​യ​തി​നാ​ൽ 234 ബി ​അ​നു​സ​രി​ച്ച് പ​ലി​ശ​ബാ​ധ്യ​ത ഉ​ണ്ടാ​കു​ന്ന​ത​ല്ല. അ​തു​പോ​ലെ​ത​ന്നെ മു​ൻ​കൂ​ർ നി​കു​തി അ​ട​യ്ക്കാ​ൻ ബാ​ധ്യ​ത​യി​ല്ലാ​ത്ത മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് 234 ബി ​അ​നു​സ​രി​ച്ച് ഒ​രി​ക്ക​ലും പ​ലി​ശ ന​ല്കേ​ണ്ടി‌വ​രി​ല്ല.

ആ​ദാ​യ​നി​കു​തി നി​യ​മം 234 ബി ​വ​കു​പ്പ​നു​സ​രി​ച്ച് പ്ര​തി​മാ​സം ഒ​രു ശ​ത​മാ​നം നി​ര​ക്കി​ലാ​ണ് നി​കു​തി അ​ട​വി​ന്‍റെ വീ​ഴ്ച​യി​ന്മേ​ൽ പ​ലി​ശ ഈ​ടാ​ക്കു​ന്ന​ത്. അ​സ​സ്മെ​ന്‍റ് വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ നി​കു​തി നി​ശ്ച​യി​ക്കു​ന്ന ദി​വ​സം വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ലേ​ക്ക് സാ​ധാ​ര​ണ പ​ലി​ശ​നി​ര​ക്കി​ലാ​ണ് ഇ​ത് അ​ട​യ്ക്കേ​ണ്ടി​വ​രു​ന്ന​ത്. നി​കു​തി അ​ട​ച്ച റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ അ​ട​യ്ക്കു​ന്ന തീ​യ​തി വ​രെ മു​ൻ പ​റ​ഞ്ഞ രീ​തി​യി​ൽ പ​ലി​ശ ക​ണ​ക്കാ​ക്ക​ണം. അ​ട​യ്ക്കാ​നു​ള്ള നി​കു​തി​ക്കാ​ണ് പ​ലി​ശ ക​ണ​ക്കാ​ക്കേ​ണ്ട​ത്.

മു​ൻ​കൂ​ർ നി​കു​തി​യു​ടെ ഗ​ഡു​ക്ക​ള​ട​യ്ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ക​യോ അ​ട​യ്ക്കാ​തി​രി​ക്കു​ക​യോ ചെ​യ്താ​ൽ

മു​ൻ​കൂ​ർ നി​കു​തി അ​ട​യ്ക്കു​ന്ന​തി​ൽ ഗ​ഡു​ക്ക​ളി​ൽ കു​റ​വു​ണ്ടാ​വു​ക​യോ അ​ട​യ്ക്കാ​തി​രി​ക്കു​ക​യോ ചെ​യ്യു​ന്ന അ​വ​സ​ര​ങ്ങ​ളി​ലാ​ണ് 234 സി ​പ്ര​കാ​രം പ​ലി​ശ അ​ട​യ്ക്കേ​ണ്ടിവ​രു​ന്ന​ത്. 10,000 രൂ​പ​യ്ക്കു മു​ക​ളി​ൽ നി​കു​തിബാ​ധ്യ​ത വ​രു​ന്ന നി​കു​തി​ദാ​യ​ക​ർ (മു​ൻ​കൂ​ർ നി​കു​തി​യ​ട​വി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ള്ള മു​തി​ർ​ന്ന പൗ​ര​ന്മാ​ർ ഒ​ഴി​കെ) ആ​ണ് മു​ൻ​കൂ​റാ​യി നി​കു​തി അ​ട​യ്ക്കേ​ണ്ട​ത്. മു​ൻ​കൂ​ർ നി​കു​തി അ​ട​യ്ക്കേ​ണ്ട​ത് ജൂ​ണ്‍ 15നു ​മു​ന്പ് 15 ശ​ത​മാ​ന​വും സെ​പ്റ്റം​ബ​ർ 15നു ​മു​ന്പ് മൊ​ത്തം 45 ശ​ത​മാ​ന​വും ഡി​സം​ബ​ർ 15നു ​മു​ന്പ് മൊ​ത്തം 75 ശ​ത​മാ​ന​വും മാ​ർ​ച്ച് 15നു ​മു​ന്പ് 100 ശ​ത​മാ​ന​വു​മാ​ണ്. മാ​ർ​ച്ച് 31 വ​രെ അ​ട​യ്ക്കു​ന്ന നി​കു​തി അ​വ​സാ​ന ഗ​ഡു​വി​ന്‍റെ നി​ർ​ദി​ഷ്ട തീ​യ​തി​ക്കു​ള്ളി​ൽ അ​ട​ച്ച​താ​യി ക​ണ​ക്കാ​ക്കു​ന്ന​താ​ണ്.

44 എ​ഡി, 44 എ​ഡി​എ എ​ന്നീ വ​കു​പ്പു​ക​ള​നു​സ​രി​ച്ച് അ​നു​മാ​ന നി​കു​തി അ​ട​ച്ച് ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​വ​ർ ഒ​റ്റ​ത്ത​വ​ണ​യാ​യി മാ​ർ​ച്ച് 15നു ​മു​ന്പാ​യി മു​ഴു​വ​ൻ നി​കു​തി​യും അ​ട​യ്ക്കേ​ണ്ട​താ​ണ്. അ​വ​ർ​ക്ക് ഗ​ഡു​ക്ക​ളാ​യി അ​ട​യ്ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ആ​കെ വ​രു​ന്ന നി​കു​തി​യു​ടെ 15 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ് മു​ൻ​കൂ​റാ​യി ജൂ​ണ്‍ 15നു ​മു​ന്പ് നി​കു​തി​ദാ​യ​ക​ൻ അ​ട​ച്ച​തെ​ങ്കി​ൽ 234 സി ​പ്ര​കാ​രം പ​ലി​ശ​യു​ടെ ബാ​ധ്യ​ത​യു​ണ്ടാ​കും.


ജിഎസ്ടിയിലെ മാർജിൻ സ്കീം
സാ​ധാ​ര​ണ​ഗ​തി​യി​ൽ ച​ര​ക്കു​സേ​വ​ന​നി​കു​തി ഈ​ടാ​ക്കു​ന്ന​ത് സ​പ്ലൈ ന​ട​ത്തു​ന്ന വി​ല​യ്ക്കാ​ണ്. എ​ന്നാ​ൽ, സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് വ​സ്തു​ക്ക​ളു​ടെ കാ​ര്യ​ത്തി​ൽ മാ​ർ​ജി​ൻ സ്കീം ​ആ​ണ് അ​നു​വ​ർ​ത്തി​ക്കു​
ചരക്കു സേവന നികുതി രജിസ്ട്രേഷൻ കാൻസൽ ചെയ്യുന്നതിന്
ച​ര​ക്കു​സേ​വ​ന​നി​കു​തി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്ത​തി​നു​ശേ​ഷം അ​ത് ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു എ​ന്ന് പി​ന്നീ​ട് മ​ന​സി​ലാ​ക്കി​യാ​ൽ ര​ജി​സ്ട്രേ​ഷ​ൻ കാ​ൻ​സ​ൽ ചെ​യ്യാ​വു​ന്ന​താ​ണ്. അ​ങ്ങ​നെ കാ​ൻ​സ
രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ രൂപ അഞ്ചു ശതമാനം നികുതി
201718 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ആ​ദാ​യ​നി​കു​തി നി​ര​ക്കു​ക​ളി​ൽ ചെ​റി​യൊ​രു മാ​റ്റം വ​രു​ത്തി​യ​ത് നി​കു​തി​ദാ​യ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​കും. നി​കു​തി ഘ​ട​ന​യി​ൽ മാ​റ്റ​മി​ല്ലെ​ങ്കി​ലും നി​കു​തി നി​ര
ആദായനികുതി നിയമമനുസരിച്ചുള്ള പ്രോസിക്യൂഷൻ നടപടികൾ
ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ശ​രി​യാ​യി യ​ഥാ​ക്ര​മം സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പി​ഴ​യും പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ളും അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടിവ​രും. പ്രോ​സി​ക്യൂ​ഷ​ൻ ന
മു​​ൻ​​കൂ​​ർ ആ​​ദാ​​യനി​​കു​​തി മൂ​ന്നാം ഗ​​ഡു 15നു ​മു​​ന്പ്
ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​​ത്തി​​ലെ 208ാം വ​​ക​​പ്പ​​നു​​സ​​രി​​ച്ച് 10,000 രൂ​​പ​​യി​​ൽ കൂ​​ടു​​ത​​ൽ നി​​കു​​തി ബാ​​ധ്യ​​ത വ​​രു​​ന്ന എ​​ല്ലാ നി​​കു​​തി​​ദാ​​യ​​ക​​രും മു​​ൻ​​കൂ​​റാ​​യി ത​​ന്നാ​​
ആദായനികുതി റിട്ടേണ്‍ : മൊത്തവരുമാനത്തിൽനിന്നു ലഭിക്കുന്ന കിഴിവുകൾ
ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്പോ​ൾ നി​കു​തി​ദാ​യ​ക​നു മൊ​ത്ത​വ​രു​മാ​ന​ത്തി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന കി​ഴി​വു​ക​ളെ​പ്പ​റ്റി​യും അ​വ​യു​ടെ വ​കു​പ്പു​ക​ളെ​പ്പ​റ്റി​യും താ​ഴെ വി​വ​രി​ക
ജിഎസ്ടിയിൽ വീണ്ടും ചില മാറ്റങ്ങൾ
ന​വം​ബ​ർ 14നു ​സി​ബി​ഇ​സി ഇ​റ​ക്കി​യ വി​ജ്ഞാ​പ​നം ന​ന്പ​ർ 41/2017 പ്ര​കാ​രം ന​വം​ബ​ർ 15 മു​ത​ൽ 178 ഇ​നം ച​ര​ക്കു​ക​ളു​ടെ നി​കു​തി​നി​ര​ക്ക് 28 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 18 ശ​ത​മാ​ന​ത്തി​ലേ​ക്ക് കു​റ​ച്ച
വിദ്യാഭ്യാസവായ്പയുടെ പലിശയ്ക്ക് ആദായനികുതി ഒഴിവ്
താ​ങ്ക​ൾ ജീ​വി​ത​പ​ങ്കാ​ളി​ക്കോ മ​ക്ക​ൾ​ക്കോവേ​ണ്ടി വി​ദ്യാ​ഭ്യാ​സ​വാ​യ്പ എ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ പ​ലി​ശ​യ്ക്ക് ആ​ദാ​യ​നി​കു​തി​യി​ൽ​നി​ന്നു പൂ​ർ​ണ​മാ​യ ഒ​ഴി​വു ല​ഭി​ക്കു​ന്ന​താ​ണ്. ആ​ദ
കൃഷിഭൂമിയുടെ വില്പനയ്ക്ക് സ്രോതസിൽ നികുതി പിടിച്ച് അടയ്ക്കണം
ആ​ദാ​യ​നി​കു​തി​നി​യ​മം 194 ഐ​എ വ​കു​പ്പ​നു​സ​രി​ച്ച് ഗ്രാ​മ​പ്ര​ദേ​ശ​ത്തു​ള്ള കൃ​ഷി​ഭൂ​മി ഒ​ഴി​കെ ഏ​തൊ​രു വ​സ്തു വി​ൽ​ക്കു​ന്പോ​ഴും, വി​ല്പ​ന​വി​ല 50 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ലാ​ണെ​ങ്കി​ൽ, അ​തി​ൽ​ന
ജിഎസ്ടി വിദ്യാഭ്യാസമേഖലയിൽ
വി​ദ്യാ​ഭ്യാ​സം എ​ന്ന​ത് രാ​ജ്യ​പു​രോ​ഗ​തി​യു​ടെ അ​ടി​സ്ഥാ​ന​ശി​ല​യാ​ണ്. അ​ടി​സ്ഥാ​ന​വി​ദ്യാ​ഭ്യാ​സം എ​ന്ന​ത് എ​ല്ലാ​വ​രു​ടെ​യും മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ളി​ൽ​പ്പെ​ട്ട​താ​ണ്. അ​തി​നാ​ൽ ജി​എ​സ്ടി​യി​ൽ വി​
ഡി​സം​ബ​ർ 31നു ​മു​ന്പ് ര​ണ്ടാം ഗ​ഡു പി​എ​ഫി​ൽ ല​യി​പ്പി​ക്ക​ണം
ശ​ന്പ​ള പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സർക്കാർ ഇ​റ​ക്കി​യ ഉ​ത്ത​ര​വാ​യ ഗ.ഉ(പി). 7/2016 ​തീ​യ​തി 20 /1 /2016 പ്ര​കാ​രം 1 /7/ 2014 മു​ത​ലു​ള്ള കു​ടി​ശി​ക നാ​ലു ഗ​ഡു​ക്ക​ളാ​യി പ​ലി​ശ ഉ​ൾ​പ്പെ​ടെ 1
ജിഎസ്ടിയിൽ ചില മാറ്റങ്ങൾ
ജി​എ​സ്ടി കൗ​ണ്‍സി​ലി​ന്‍റെ 22ാമ​ത് മീ​റ്റി​ംഗിൽ ച​ര​ക്കു​സേ​വ​ന നി​കു​തി​യി​ൽ ചി​ല അ​ടി​സ്ഥാ​ന​മാ​റ്റ​ങ്ങ​ൾ വ​രു​ത്തി. കോ​ന്പോ​സി​ഷ​ൻ ടേ​ണോ​വ​ർ, ചെ​റു​കി​ട സ​പ്ല​യേ​ഴ്സി​നു വേ​ണ്ടി​യു​ള്ള മാ​റ്റ​ങ
ജിഎസ്ടി കോന്പോസിഷൻ സ്വീകരിക്കുന്പോൾ
ച​ര​ക്ക്​സേ​വ​ന​നി​കു​തി​യു​ടെ കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ക്കു​ന്ന വ്യാ​പാ​രി​ക​ളു​ടെ വി​റ്റു​വ​ര​വ് പ​രി​ധി 75 ല​ക്ഷം രൂ​പ​യി​ൽ​നി​ന്ന് ഒ​രു കോ​ടി രൂ​പ​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള തീ​
ചരക്കുസേവന നികുതിയും ആരോഗ്യമേഖലയും
സേ​വ​ന​നി​കു​തി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ​ത്ത​ന്നെ ആ​രോ​ഗ്യ​പ​രി​പാ​ല​ന ​കേ​ന്ദ്ര​ങ്ങ​ളെ പ്ര​സ്തു​ത നി​കു​തി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. ന​ല്ല ശ​ത​മാ​നം ജ​ന​ങ്ങ​ളും ആ​ശു​പ​ത്രി​ച്ചെ​ല​വു​ക​ൾ
ചരക്കുസേവന നികുതിയിലെ റിട്ടേണുകൾ
ജി​എ​സ്ടി​ആ​ർ 1

ച​ര​ക്കു​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും പു​റ​ത്തേ​ക്കു​ള്ള വി​ത​ര​ണ​ത്തി​ന്‍റെ ഓ​രോ മാ​സ​ത്തെ​യും വി​വ​ര​ങ്ങ​ൾ ഇ​ല​ക്‌​ട്രോ​ണി​ക് ആ​യി ജി​എ​സ്‌​ടി​ആ​ർ 1ൽ ​ര​ജി​സ്ട്രേ​ഷ​ൻ എ
ജിഎസ്ടിയിലെ മാർജിൻ സ്കീം
സീനിയോറിറ്റി ലിസ്റ്റ് പരിഗണിക്കും
ഇൻക്രിമെന്‍റിനോ പെൻഷനോ കണക്കാക്കില്ല
വിദേശത്ത് പോകാനാവും
അലവൻസ് ലഭിക്കില്ല
ഗ്രേഡ് നാലെണ്ണം മാത്രം
ചരക്കു സേവന നികുതി രജിസ്ട്രേഷൻ കാൻസൽ ചെയ്യുന്നതിന്
രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ രൂപ അഞ്ചു ശതമാനം നികുതി
സ്പെഷൽ കൺവേയൻസ് അലവൻസ്: കോടതി മുഖേന പരിഹാരം കാണാം
13 വർഷം പൂർത്തിയാകണം
കാഷ്വൽ ലീവ് ലഭിക്കും
വിരമിക്കലിനോടൊപ്പം അവധിയെടുക്കാം
പരീക്ഷ എഴുതേണ്ട
ആദായനികുതി നിയമമനുസരിച്ചുള്ള പ്രോസിക്യൂഷൻ നടപടികൾ
അനുകൂല തീരുമാനം ലഭിച്ചില്ലെങ്കിൽ സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് വേണം
മകന്‍റെ വിവരം കൂട്ടിച്ചേർക്കാം
അപേക്ഷ നിരസിച്ചതിൽ തെറ്റില്ല
മാനേജർക്ക് നിയമനം നടത്താം
ഭർത്താവിന്‍റെ വിവരങ്ങൾ അറിയാൻ വിവരാവകാശ നിയമം പ്രയോജനപ്പെടുത്താം
ആനുകൂല്യങ്ങൾ ഏതെല്ലാം?
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.