Tax
Services & Questions
മകന്‍റെ വിവരം കൂട്ടിച്ചേർക്കാം
മകന്‍റെ വിവരം കൂട്ടിച്ചേർക്കാം
ഞാ​നും ഭ​ർ​ത്താ​വും വിരമിച്ചവരാ ണ്. അ​ടു​ത്ത​കാ​ല​ത്ത് എ​ന്‍റെ ഭ​ർ​ത്താ​വ് മ​രി​ച്ചു. അ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലു​ള്ള ഫാ​മി​ലി പെ​ൻ​ഷ​ൻ എ​നി​ക്ക് കി​ട്ടു​ന്നു​ണ്ട്. ഞ​ങ്ങ​ളു​ടെ മൂ​ത്ത​മ​ക​ൻ മാ​ന​സി​ക പ്ര​ശ്ന​മു​ള്ള ആ​ളാ​ണ്. 40 വ​യ​സു​ണ്ട്. എ​ന്‍റെ കാ​ല​ശേ​ഷം മ​ക​ന് ഫാ​മി​ലി പെ​ൻ​ഷ​ൻ കി​ട്ടു​വാ​ൻ എ​ന്തു ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​ത്. അ​തു​പോ​ലെ ലൈ​ഫ് ടൈം ​അ​രി​യ​ർ കി​ട്ടാ​ൻ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്? പെ​ൻ​ഷ​ൻ ബു​ക്കി​ൽ മ​ക​ൻ മാ​ന​സി​ക​രോ​ഗി​യാ​ണെ​ന്നു കാ​ണി​ച്ചി​രു​ന്നി​ല്ല. വിരമിക്കുന്ന സ​മ​യ​ത്ത് മകനു പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.
സത്യഭാമ, തി​രു​വ​ല്ല

ശാ​രീ​രി​ക​മാ​യോ മാ​ന​സിക​മാ​യോ വൈ​ക​ല്യ​മു​ള്ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ 25 വ​യ​സി​ൽ ക​വി​ഞ്ഞ പ്രാ​യ​മു​ള്ള​വ​ർ​ക്ക് അ​വ​രു​ടെ കാ​ല​ശേ​ഷം ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ട്. പെ​ൻ​ഷ​ൻ ബു​ക്ക് ത​യാ​റാ​ക്കി​യ​പ്പോ​ൾ ഈ ​കാ​ര്യം ആ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം ഹാ​ജ​രാ​ക്കി​യാ​ൽ ഈ ​വി​വ​രം പെ​ൻ​ഷ​ൻ പേ​മെ​ന്‍റ് ഓ​ർ​ഡ​റി​ൽ (പി.​പി.​ഒ) ചേ​ർ​ക്കും. ഇ​തു ചേ​ർ​ത്തി​ട്ടി​ല്ലെ​ങ്കി​ൽ ഈ ​വി​വ​രം കൂ​ട്ടി ചേ​ർ​ക്കു​വാ​ൻ സ​ർ​ക്കാ​രി​ൽ​നി​ന്ന് പ്ര​ത്യേ​ക ഉ​ത്ത​ര​വ് വാ​ങ്ങേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ മാ​ന​സി​ക പ്ര​ശ്ന​മു​ള്ള​വ​രു​ടെ പേ​രി​ൽ ലൈ​ഫ് ടൈം ​അ​രി​യ​ർ ല​ഭി​ക്കു​വാ​ൻ നി​ർ​ദി​ഷ്ട മാ​തൃ​ക​യി​ലു​ള്ള നോ​മി​നേ​ഷ​ൻ ഫോം ​പെ​ൻ​ഷ​ൻ സാം​ഗ്ഷ​നിം​ഗ് അ​ഥോ​റി​റ്റി​ക്ക് ന​ൽ​കാ​വു​ന്ന​താ​ണ്. ഈ ​നോ​മി​നേ​ഷ​ൻ ഫോ​മി​ൽ ഒ​രു ഗാ​ർ​ഡി​യനെക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്.
ഇ​തി​നെ സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ വി​വ​രം നോ​മി​നേ​ഷ​ന്‍റെ മാ​തൃ​ക ഉ​ൾ​പ്പെ​ടെ 15-12- 2008 ഗ​വ. ഉ. (​പി) 553/08/ ധന. എ​ന്ന ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.