Tax
Services & Questions
പരീക്ഷ എഴുതേണ്ട
പരീക്ഷ എഴുതേണ്ട
സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ൽ പ്യൂ​ണാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് അ​റ്റ​ൻ​ഡ​ർ ആ​യി. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റ് എ​ഴു​തി ജ​യി​ച്ച​തി​ന്‍റെ ഫ​ല​മാ​യി ഇ​പ്പോ​ൾ ക്ല​റി​ക്ക​ൽ ത​സ്തി​ക​യി​ലേ​ക്ക് പ്ര​മോ​ഷ​ൻ ല​ഭി​ച്ചി​ട്ടു​ണ്ട്. എ​നി​ക്ക് ഇ​പ്പോ​ൾ 50 വ​യ​സ് ക​ഴി​ഞ്ഞു. എ​നി​ക്ക് യു​ഡി ക്ല​ർ​ക്കാ​യി പ്ര​മോ​ഷ​ൻ ല​ഭി​ക്കാ​ൻ ഏ​തെ​ങ്കി​ലും ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ ഇനിയും പാ​സാ​കേ​ണ്ട​തു​ണ്ടോ?

വേണു, ഇ​ടു​ക്കി

സാ​ധാ​ര​ണ പ്ര​മോ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ പാ​സാ​കേ​ണ്ട​താ​യു​ണ്ട്. എ​ൽ​ഡി ക്ല​ർ​ക്കി​ന് യു​ഡി ക്ല​ർ​ക്കാ​യി പ്ര​മോ​ഷ​ൻ ല​ഭി​ക്കാ​ൻ അ​ക്കൗ​ണ്ട് ടെ​സ്റ്റ് ലോ​വ​ർ പാ​സാ​കേ​ണ്ട​താ​ണ്. എ​ന്നാ​ൽ 50 വ​യ​സ് ക​ഴി​ഞ്ഞ ജീ​വ​ന​ക്കാ​ര​നെ ഒ​ബ്ലി​ഗേ​റ്റ​റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ പാ​സാ​കു​ന്ന​തി​ൽ​നി​ന്ന് സ്ഥി​ര​മാ​യി ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. കെഎസ് ആ​ൻ​ഡ് എ​സ്എ​സ്ആ​ർ റൂ​ൾ 13 ബി ​പ്ര​കാ​ര​മാ​ണ് ഇ​ങ്ങ​നെ ടെ​സ്റ്റു​ക​ൾ പാ​സാ​കു​ന്ന​തി​ൽ​നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.