Tax
Services & Questions
വിദേശത്ത് പോകാനാവും
വിദേശത്ത് പോകാനാവും
പൊ​തു​ജ​നാ​രോ​ഗ്യ​വ​കു​പ്പി​ൽ 1/-8-/2015ൽ ​ന​ഴ്സാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഇ​പ്പോ​ഴും ആ ​ത​സ്തി​ക​യി​ൽ ത​ന്നെ തു​ട​രു​ന്നു. എ​ന്‍റെ പ്രൊ​ബേ​ഷ​ൻ 1-8-2017ൽ ​പൂ​ർ​ത്തി​യാ​യ​താ​ണ്. എ​നി​ക്കു വി​ദേ​ശ​ത്ത് ജോ​ലി​ക്ക് പോ​കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രുന്നു. എ​ന്നാ​ൽ വി​ദേ​ശ​ത്ത് ജോ​ലി സ്വീ​ക​രി​ക്കു​വാ​ൻ ശൂ​ന്യ വേ​ത​നാ​വ​ധി സം​ബ​ന്ധി​ച്ച് 27-/8-/2012ലെ ​G.O(P)No. 471/2012/​Fin. എ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്രൊ​ബേ​ഷ​ൻ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് ബാ​ധ​ക​മാ​ണോ? അ​തോ ഞാ​ൻ നാലു വ​ർ​ഷ​ത്തെ വി​ദേ​ശജോ​ലി​ക്കു​ശേ​ഷം തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്പോ​ൾ എ​ന്‍റെ രണ്ടു വ​ർ​ഷ​ത്തി​ല​ധി​ക​മു​ള്ള സ​ർ​വീ​സ് ന​ഷ്ട​പ്പെ​ടു​മോ?
ഫി​ലോ​മി​ന, വ​യ​നാ​ട്

28/-3-/2012ലെ ​G.O(P)No. 471/2012/Fin. സർക്കാർ ഉ​ത്ത​ര​വി​ലെ നി​ബ​ന്ധ​ന​ക​ൾ പ്രൊ​ബേ​ഷ​ൻ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് ബാ​ധ​ക​മ​ല്ല. പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​തെ വി​ദേ​ശ​ത്ത് ജോ​ലി​ക്കുപോ​യി തി​രി​കെ എ​ത്തു​ന്ന​വ​ർ​ക്കു മാ​ത്ര​മേ സ​ർ​വീ​സ് ന​ഷ്‌‌ടപ്പെ​ടു​ക​യു​ള്ളൂ. അ​ങ്ങ​നെ​യു​ള്ള ജീ​വ​ന​ക്കാ​രെ പു​തു​താ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​താ​യി മാ​ത്ര​മേ ക​ണ​ക്കാ​ക്കു​ക​യു​ള്ളൂ.