Tax
Services & Questions
ഒരു പ്രാവശ്യം സറണ്ടർ ചെയ്യാം
ഒരു പ്രാവശ്യം സറണ്ടർ ചെയ്യാം
പ​ഞ്ചാ​യ​ത്തു വ​കു​പ്പി​ൽ ഫു​ൾ​ടൈം സ്വീ​പ്പ​റാ​യി ഏഴു വ​ർ​ഷ​മാ​യി ജോ​ലിചെ​യ്യു​ന്നു. ഞ​ങ്ങ​ളു​ടെ ജോ​ലി സ​മ​യം എ​ങ്ങ​നെ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഏ​ണ്‍​ഡ് ലീ​വ് 1/22 എ​ന്ന ക​ണ​ക്കി​ലാ​ണോ അ​തോ 1/11 എ​ന്ന ക​ണ​ക്കി​ലാ​ണോ എ​ടു​ക്കു​ന്ന​ത്‍്‍്? ഒ​രു വ​ർ​ഷം 30 ഏ​ണ്‍​ഡ് ലീ​വ് സ​റ​ണ്ട​ർ ചെ​യ്യു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും ത​ട​സ​മു​ണ്ടോ? ഏ​ണ്‍​ഡ് ലീ​വ് സ​റ​ണ്ട​ർ ഏ​പ്രി​ൽ മാ​സ​ത്തി​ൽ മാ​ത്ര​മേ ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യു​ള്ളോ?
കെ.​എം. ചാ​ക്കോ, കൂ​ത്താ​ട്ടു​കു​ളം

പ​ഞ്ചാ​യ​ത്തി​ലെ ഫു​ൾ​ടൈം സ്വീ​പ്പ​ർ​ക്കും/ ഫു​ൾ​ടൈം ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്കും സാ​ധാ​ര​ണ ഓ​ഫീ​സ് സ​മ​യം ക​ണ​ക്കാ​ക്കു​ന്ന​തു​പോ​ലെ 10 മു​ത​ൽ അഞ്ചു വ​രെ​യാ​ണ് ക​ണ​ക്കാ​ക്കേ​ണ്ട​ത്. എ​ന്നാ​ൽ ഓ​ഫീ​സി​ന്‍റെ സൗ​ക​ര്യം പ്ര​മാ​ണി​ച്ച് ഓ​ഫീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജോ​ലി ചെ​യ്യാ​വു​ന്ന​താ​ണ്. ഫു​ൾ​ടൈം സ്വീ​പ്പ​ർ​ക്ക് 1/15 എ​ന്ന ക​ണ​ക്കി​ലാ​ണ് ഏ​ണ്‍​ഡ് ലീ​വ് ക​ണ​ക്കാ​ക്കു​ന്ന​ത്. ക്ര​ഡി​റ്റി​ൽ 30 ദി​വ​സം ഏ​ണ്‍​ഡ് ലീ​വ് ഉ​ണ്ടെ​ങ്കി​ൽ ഒ​രു സാ​ന്പ​ത്തി​ക വ​ർ​ഷം 30 ദി​വ​സ​ത്തെ സ​റ​ണ്ട​ർ ചെ​യ്യാം. ഒ​രു സാ​ന്പ​ത്തി​ക വ​ർ​ഷം ഏ​പ്രി​ൽ ഒന്നു മു​ത​ൽ മാ​ർ​ച്ച് 31 വ​രെ​യു​ള്ള ഏ​തു സ​മ​യ​ത്തും ഏ​ണ്‍​ഡ് ലീ​വ് സ​റ​ണ്ട​ർ ചെ​യ്യാം. ഒ​രു സാ​ന്പ​ത്തി​ക വ​ർ​ഷം ഒ​രു പ്രാ​വ​ശ്യം മാ​ത്ര​മേ ഏ​ണ്‍​ഡ് ലീ​വ് സ​റ​ണ്ട​ർ ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.