Tax
Services & Questions
ശൂന്യവേതനാവധി ഉള്ളതിനാൽ പെൻഷന് അർഹതയില്ല
ശൂന്യവേതനാവധി ഉള്ളതിനാൽ പെൻഷന് അർഹതയില്ല
എ​ൽ​ഡി ക്ല​ർ​ക്കാ​യി റ​വ​ന്യു വ​കു​പ്പി​ൽ ജോലി ചെയ്തു വര വേ ര​ണ്ടു​ത​വ​ണ​യാ​യി 10 വ​ർ​ഷ​ത്തെ ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ത്തു. തു​ട​ർ​ന്ന് വീ​ണ്ടും ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എ​നി​ക്ക് ആ​കെ ഏ​ഴു വ​ർ​ഷ​ം എ​ട്ടു മാ​സ​വും സ​ർ​വീ​സേ​യു​ള്ളൂ. 2018 ഏ​പ്രി​ൽ 30ന് ​വി​ര​മി​ക്കും. 10 വ​ർ​ഷ​ത്തി​ൽ താ​ഴെ മാ​ത്രം സ​ർ​വീ​സു​ള്ള എ​നി​ക്ക് അ​വ​ധി​യും കൂ​ടി പ​രി​ഗ​ണി​ച്ചാ​ൽ ആ​കെ 17 വ​ർ​ഷ​വും എട്ടു മാ​സ​വും സ​ർ​വീ​സ് ല​ഭി​ക്കും. എ​നി​ക്ക് സ​ർ​വീ​സ് പെ​ൻ​ഷ​ന് അ​ർ​ഹ​ത​യി​ല്ലേ? പെ​ൻ​ഷ​ന് അ​ർ​ഹ​ത​യി​ല്ലെ​ന്നാ​ണ് ഓ​ഫീ​സി​ൽ​നി​ന്നും അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​തു ശ​രി​യാ​ണോ? എ​ക്സ്ഗ്രേ​ഷ്യ പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ലേ?
ജോ​സ് വ​ർ​ഗീ​സ്, തി​രു​വ​ല്ല

താ​ങ്ക​ളു​ടെ ആ​കെ സ​ർ​വീ​സ് 17 വ​ർ​ഷ​വും എ​ട്ടു മാ​സ​വു​മാ​ണ്. എ​ന്നാ​ൽ ഇ​തി​ൽ 10 വ​ർ​ഷം ശൂ​ന്യ​വേ​ത​നാ​വ​ധി​യാ​ണ്. ഇ​ത് വി​ദേ​ശ​ത്തോ, സ്വ​ദേ​ശ​ത്തോ മ​റ്റു ജോ​ലി​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​നു​ള്ള അ​വ​ധി​യാ​ണ്. (KSR Part I, Apendix XII A ​പ്ര​കാ​രം) വി​ദേ​ശ​ത്തോ, സ്വ​ദേ​ശ​ത്തോ മ​റ്റു തൊ​ഴി​ലി​ൽ / ജോ​ലി​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള അ​വ​ധി എ​ടു​ത്ത​തി​ന്‍റെ ഫ​ല​മാ​യി മി​നി​മം പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു​ള്ള സ​ർ​വീ​സാ​യ 10 വ​ർ​ഷം ഇ​ല്ലെ​ങ്കി​ൽ പെ​ൻ​ഷ​നു​ള്ള അ​ർ​ഹ​ത ന​ഷ്ട​പ്പെ​ടും. താ​ങ്ക​ൾ​ക്ക് ഏ​ഴു വ​ർ​ഷ​ം എ​ട്ടു മാ​സ​വും സ​ർ​വീ​സേ​യു​ള്ളൂ. അ​തി​നാ​ൽ സ​ർ​വീ​സ് പെ​ൻ​ഷ​നു​ള്ള അ​ർ​ഹ​ത ഇ​ല്ല. അ​തു​പോ​ലെ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും ത​ന്നെ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ല.