Tax
Services & Questions
ശന്പളത്തിനു മാറ്റം വരില്ലെന്നേയുള്ളൂ
ശന്പളത്തിനു മാറ്റം വരില്ലെന്നേയുള്ളൂ
എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ക്ല​ർ​ക്കാ​യി 2014 ഒ​ക്ടോ​ബ​ർ മു​ത​ൽ ജോ​ലി ചെ​യ്തു​വ​രു​ന്നു. എ​ന്‍റെ സ്വ​ന്തം നാ​ട് വ​യ​നാ​ടാ​ണ്. വ​യ​നാ​ട് ജി​ല്ല​യി​ലേ​ക്ക് ജില്ലാന്തര സ---്ഥ​ലംമാ​റ്റം ല​ഭി​ക്കു​ന്ന​തി​ന് അഞ്ചു വ​ർ​ഷ​ത്തെ സ​ർ​വീ​സ് ബാ​ധ​ക​മാ​ണോ? സീ​നി​യോ​റി​റ്റി​യെ ഇ​തു ബാ​ധി​ക്കു​മോ? എ​സ്‌‌സി/​എ​സ്ടി ജീ​വ​ന​ക്കാ​ർ​ക്ക് ജില്ലാന്തര സ്ഥ​ലംമാ​റ്റ​ത്തി​ന് എ​ന്തെ​ങ്കി​ലും ഇ​ള​വു ല​ഭി​ക്കു​മോ?
കെ.​വി. ഗീ​തു, മൂ​വാ​റ്റു​പു​ഴ

ജി​ല്ലാ​ന്ത​ര സ്ഥ​ലംമാ​റ്റ​ത്തി​ന് അഞ്ചു വ​ർ​ഷം നി​ബ​ന്ധ​ന നി​ല​വി​ൽ ഉ​ണ്ട്. എ​ന്നാ​ൽ വ​യ​നാ​ട്, ഇ​ടു​ക്കി തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലേ​ക്കു​ള്ള സ്ഥ​ലംമാ​റ്റ​ത്തി​ന് അഞ്ചു വ​ർ​ഷം സ​ർ​വീ​സ് നി​ർ​ബ​ന്ധ​മി​ല്ല. എ​സ്‌‌സി/​എ​സ്ടി ജീ​വ​ന​ക്കാ​ർ​ക്ക് സ്ഥ​ലംമാ​റ്റ​ത്തി​ന് പ്ര​ത്യേ​ക ഇ​ള​വ് ഇ​ല്ല. ജി​ല്ലാ​ന്ത​ര സ്ഥ​ലം മാ​റ്റം ല​ഭി​ച്ചാ​ൽ സീ​നി​യോ​റി​റ്റി ന​ഷ്ട​പ്പെ​ടും. അ​താ​യ​ത് പു​തി​യ ജി​ല്ല​യി​ൽ ഏ​റ്റ​വും ജൂ​ണി​യ​റാ​യി​തീ​രും. ശ​ന്പ​ള​ത്തി​നു മാ​റ്റം വ​രി​ല്ല എ​ന്നു​ള്ള മെ​ച്ചം മാ​ത്ര​മേ ഉ​ള്ളൂ.