Tax
Services & Questions
ശന്പളം സംരക്ഷിച്ചു കിട്ടില്ല
ശന്പളം  സംരക്ഷിച്ചു കിട്ടില്ല
കേ​ര​ള പോ​ലീ​സി​ൽ നാലു വ​ർ​ഷ​മാ​യി സി​വി​ൽ പോ​ലീ​സ് ഒാഫീസർ ത​സ് തി​ക​യി​ൽ ജോ​ലി ചെയ്യുന്നു. പു​തി​യ എ​ൽ​ഡി​സി റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടുണ്ട്. എ​ൽ​ഡി​സി ത​സ്തി​ക​യു​ടെ ശ​ന്പ​ള സ്കെ​യി​ൽ സിവിൽ പോലീസ് ഒാഫീസറുടെ ത​സ്തി​ക​യേ​ക്കാ​ൾ കു​റ​വാ​ണ്. എ​ൽ​ഡി​സി ത​സ്തി​ക​യി​ൽ ജോ​ലി സ്വീ​ക​രി​ച്ചാ​ൽ എ​നി​ക്ക് ശ​ന്പ​ളം സംരക്ഷി ച്ചു കി​ട്ടു​മോ? അ​തു​പോ​ലെ പോ​ലീ​സി​ലെ സേ​വ​ന​കാ​ലം പെ​ൻ​ഷ​നു യോ​ഗ്യതാ ​കാ​ല​മാ​യി പ​രി​ഗ​ണി​ക്കു​മോ? അ​തോ പു​തി​യ സ​ർ​വീ​സ് മു​ത​ലേ പെ​ൻ​ഷ​നു യോ​ഗ്യതാ ​കാ​ല​മാ​യി പ​രി​ഗ​ണി​ക്കു​ക​യു​ള്ളോ?
കെ. ​ര​മേ​ശ​ൻ, തൃ​ശൂ​ർ

ഉ​യ​ർ​ന്ന ശ​ന്പ​ള സ്കെ​യി​ലി​ൽ ജോ​ലി നോ​ക്കു​ന്ന ജീ​വ​ന​ക്കാ​ര​ൻ പി​എ​സ്‌‌സി മു​ഖേ​ന താ​ഴ്ന്ന ശ​ന്പ​ള​സ്കെ​യി​ലി​ലെ ഉ​ദ്യോ​ഗ​ത്തി​ൽ പ്ര​വേ​ശി​ച്ചാ​ൽ ശ​ന്പ​ളം സംരക്ഷിച്ചു കിട്ടാൻ വ്യ​വ​സ്ഥ​യി​ല്ല. പോ​ലീ​സ് സേ​ന​യി​ലെ സേ​വ​ന​കാ​ലം പെ​ൻ​ഷ​നു യോ​ഗ്യ​താ കാ​ല​മാ​യി പ​രി​ഗ​ണി​ക്കും. കെഎസ്ആർ പാ​ർ​ട്ട് III പ്ര​കാ​രം പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ള്ള 31-3-2013നു ​മു​ന്പ് സ​ർ​വീ​സി​ലു​ള്ള​വ​ർ 1-4-2013 നു​ശേ​ഷം സ​ർ​വീ​സി​ൽ പു​തി​യ ത​സ്തി​ക​യി​ൽ പ്ര​വേ​ശി​ച്ചാ​ൽ ഓ​പ്ഷ​ൻ മു​ഖേ​ന സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ സ്കീ​മി​ൽ തു​ട​രാം എ​ന്നു മാ​ത്രം ഉ​ത്ത​ര​വു​ണ്ട്.