Tax
Services & Questions
സർക്കാർ ജീവനക്കാരുടെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ്‌: ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു
സർക്കാർ ജീവനക്കാരുടെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ്‌: ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു
സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി (MEDISEP) ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ചു. (സ.​ഉ.(​അ​ച്ച​ടി)​നം.54/17/​ധ​ന. തീ​യ​തി 24/03/ 2018).

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സ​ർ​ക്കാ​രി​ൽ​നി​ന്ന് ഗ്രാ​ന്‍റ്-​ഇ​ൻ-​എ​യ്ഡ് സ്വീ​ക​രി​ച്ചു വ​രു​ന്ന സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​രെ​യും പെ​ൻ​ഷ​ൻ​കാ​രെ​യും കൂ​ടി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ശേ​ഖ​ര​ണമാണ് ഇപ്പോൾ ആരംഭിച്ചത്. ഇ​ത​നു​സ​രി​ച്ച് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സ​ർ​വ​ക​ലാ​ശാ​ല​ക​ളിലെയും ജീ​വ​ന​ക്കാ​രി​ൽ​നി​ന്നും പെ​ൻ​ഷ​ൻ​കാ​രി​ൽ​നി​ന്നു​മുള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് ധ​ന​കാ​ര്യ വ​കു​പ്പ് ത​യാ​റാ​ക്കു​ന്ന ഡാ​റ്റാ ബേ​സി​ലേ​ക്ക് ആ​വ​ശ്യ​പ്പെ​ടു​ന്ന മു​റ​യ്ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും ബ​ന്ധ​പ്പെ​ട്ട മേ​ധാ​വി​ക​ൾ​ക്ക് ധ​ന​കാ​ര്യ​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​.

കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ www. medi sep.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി 0471 230 5851 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​ം.

ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയവർ

ജീവനക്കാർക്കു പുറമേ
1. ഭർത്താവ്/ഭാര്യ
2. മകൻ/ മകൾ (25 വയസ് പൂർത്തിയാകുന്നതുവരെയോ
അല്ലെങ്കിൽ വിവാഹം കഴിക്കുകയോ
അല്ലെങ്കിൽ ജോലി ലഭിക്കും വരെയോ)
3.ജീവനക്കാരെ മാത്രം ആശ്രയിച്ചു കഴിയുന്ന
മാതാവ്, പിതാവ്
4.ശാരീരിക/മാനസിക വൈകല്യമുള്ള കുട്ടികൾ.
(ഇവർക്ക് പ്രായപരിധി ബാധകമല്ല)