Tax
Services & Questions
പൊതു അ​വ​ധി​ ദിവസം ചു​മ​ത​ല ഏ​റ്റെ​ടു​ക്കാം
പൊതു അ​വ​ധി​ ദിവസം  ചു​മ​ത​ല ഏ​റ്റെ​ടു​ക്കാം
ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ എ​നി​ക്ക് 1-4-2018ൽ ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. 1-4-2018 ഞാ​യ​റാ​ഴ്ചയും ഈ​സ്റ്റ​ർ ദി​ന അ​വ​ധി​യുമായിരുന്നു. അ​ന്നേ​ദി​വ​സം സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളോ സ്കൂ​ൾ ഓ​ഫീ​സു​ക​ളോ പ്ര​വ​ർ​ത്തി​ച്ചില്ല. സ്കൂ​ൾ മാ​നേ​ജ​ർ എ​നി​ക്കു ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​ൻ അ​നു​വ​ദി​ച്ച​ത് 1-4-2018വ​ച്ചാ​ണ്. കാ​ര​ണം 31-3-2018ൽ ​ഇ​തി​നു മു​ന്പു​ണ്ടാ​യി​രു​ന്ന ഹെ​ഡ്മി​സ്ട്ര​സ് സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ച്ചു. അ​വ​ധി ദി​വ​സ​മാ​യ 1-4-2018ൽ ​ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​ൻ ചു​മ​ത​ല സ്വീ​ക​രി​ച്ചു ജോ​ലി​യി​ൽ ഞാൻ പ്രവേശിച്ച തിൽ തെറ്റുണ്ടോ? 1-4-2018 ​വ​ച്ചു വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ​ന്‍റെ പ്ര​മോ​ഷ​ൻ അം​ഗീ​ക​രി​ക്കു​മോ‍‍?
ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ
മൂ​വാ​റ്റു​പു​ഴ

അ​വ​ധി മൂ​ലം ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ങ്കി​ലും ഓ​ഫീ​സ് മേ​ധാ​വി​ക​ൾ​ക്ക് അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ചാ​ർ​ജ് കൈ​മാ​റ്റം ചെ​യ്യാ​നും, ചാ​ർ​ജ് ഏ​റ്റെ​ടു​ക്കാ​നും സ.​ഉ (​പി)485/75 ധ​ന. തീ​യ​തി 20-10-1975 എ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് അ​നു​വ​ദി​ക്കു​ന്നു. ഹെ​ഡ്മാ​സ്റ്റ​ർ ഓ​ഫീ​സ് മേ​ധാ​വി​യാ​ണ്. 1-4-2018 എ​ന്ന തീ​യ​തി മു​ത​ലാ​ണ് ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​ൻ ല​ഭി​ച്ച​തെ​ങ്കി​ൽ 1-4-2018 FN​ വച്ചു ത​ന്നെ ഒ​പ്പു രേ​ഖ​പ്പെ​ടു​ത്തി ചു​മ​ത​ല ഏ​റ്റു​വാ​ങ്ങ​ണം. അ​വ​ധി​യാ​ണെ​ങ്കി​ൽ പോ​ലും 1-04-2018വ​ച്ചു ചു​മ​ത​ല ഏ​റ്റെ​ടു​ത്തതിൽ തെറ്റില്ല. നി​ല​വി​ൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഉ​ള്ള​തു​കൊ​ണ്ട് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ താ​ങ്കളു​ടെ പ്ര​മോ​ഷ​ൻ 1-04-2018വ​ച്ച് അം​ഗീ​ക​രി​ക്കും.