Tax
Services & Questions
സഹതാപാർഹ ജില്ലാന്തര സ്ഥലംമാറ്റം: പുതിയ വ്യവസ്ഥകൾ പാലിക്കണം
സഹതാപാർഹ ജില്ലാന്തര സ്ഥലംമാറ്റം: പുതിയ വ്യവസ്ഥകൾ പാലിക്കണം
സ​ഹ​താ​പാ​ർ​ഹ ജില്ലാന്തര സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വു​ക​ളിൽ ചു​വ​ടെ ചേ​ർ​ക്കു​ന്ന വ്യ​വ​സ്ഥ​ക​ൾ /നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്‌‌ടറുടെ ഉത്തരവ്. (ഉത്തരവ് നം.എ 1/75000/ 2017/ഡിപിഐ. തീയതി 28/03/ 2018.)

1. ഓ​രോ കാ​റ്റ​ഗ​റി​ക്കും സ​ഹാ​താ​പാ​ർ​ഹ ജില്ലാന്തര സ്ഥ​ലംമാ​റ്റ​ത്തി​ന് നീ​ക്കി വ​യ്ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്ക് സ്ഥ​ലംമാ​റ്റം ന​ൽ​കു​ന്പോ​ൾ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന്‍റെ അ​ന്തഃ​സ​ത്ത പാ​ലി​ക്ക​പ്പെ​ട​ണം.
2. യ​ഥാ​സ​മ​യം ഉ​ചി​ത​മാ​ർ​ഗേ​ന സ്ഥ​ലം​മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള അ​ധ്യാ​പ​ക​രെ മാ​ത്ര​മേ സ്ഥ​ലം​മാ​റ്റ​ത്തി​ന് പ​രി​ഗ​ണി​ക്കു​വാ​ൻ പാ​ടു​ള്ളൂ. സ​ഹ​താ​പാ​ർ​ഹ ജില്ലാന്തര സ്ഥ​ലംമാ​റ്റ​ത്തി​നു​ള്ള പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട അ​ധ്യാ​പ​ക​ർ യ​ഥാ​സ​മ​യം ഉ​ചി​ത​മാ​ർ​ഗേ​ന അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നോ എ​ന്ന കാ​ര്യം ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണ്.
3. അഞ്ചു വ​ർ​ഷം സേ​വ​നം പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​രെ സ്ഥ​ലംമാ​റ്റ​ത്തി​നു പ​രി​ഗ​ണി​ക്കു​വാ​ൻ പാ​ടു​ള്ള​ത​ല്ല. അ​ന്യ​ത്ര​സേ​വ​നം/​ശൂ​ന്യ​വേ​ത​നാ​വ​ധി എ​ന്നി​വ ഒ​ഴി​വാ​ക്കി​യാ​ണ് അഞ്ചു വ​ർ​ഷ​ത്തെ സേ​വ​നം ക​ണ​ക്കാ​ക്കു​ന്ന​ത്. അഞ്ചു വ​ർ​ഷ സേ​വ​നം പൂ​ർ​ത്തി​യാ​ക്കാ​തെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യാ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​താ​ണ്. നി​ശ്ച​യി​ച്ചി​ട്ടു​ള്ള കു​റ​ഞ്ഞ അഞ്ചു വ​ർ​ഷ സേ​വ​നം പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​രെ സ്ഥ​ലംമാ​റ്റ​ത്തി​ന് പ​രി​ഗ​ണി​ക്കി​ല്ല.
എ​ന്നാ​ൽ വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ്, ഇ​ടു​ക്കി, പാ​ല​ക്കാ​ട് (അ​ട്ട​പ്പാ​ടി ബ്ലോ​ക്ക്) ജി​ല്ല​ക​ളി​ലേ​ക്ക് സ​ഹ​താ​പാ​ർ​ഹ സ്ഥ​ലം​മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് അഞ്ചുവ​ർ​ഷ യോ​ഗ്യ​ത​യി​ൽ ഇ​ള​വു ല​ഭി​ക്കു​ന്ന​താ​ണ്.
4. ഹൈ​സ്കൂ​ൾ അ​സി​സ്റ്റ​ന്‍റു​മാ​ർ​ക്കും ജൂ​ണി​യ​ർ ഭാ​ഷാ​ധ്യാ​പ​ക​ർ​ക്കും നീ​ക്കി വ​യ്ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഒ​ഴി​വു​ക​ളി​ൽ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് ന​ൽ​കു​ന്പോ​ൾ ഓ​രോ വി​ഷ​യ​ത്തി​നും നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള വി​ഷ​യ അ​നു​പാ​തം കൃ​ത്യ​മാ​യും പാ​ലി​ക്കു​ന്നു എ​ന്നു ഉ​റ​പ്പു വ​രു​ത്തേ​ണ്ട​തു​മാ​ണ്.
5. സം​ര​ക്ഷി​താ​ധ്യാ​പ​ക​രു​ടെ പേ​രു വി​വ​രം പ​ട്ടി​ക​യി​ൽ ക​ട​ന്നു​കൂ​ടി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് സ്ഥ​ലംമാ​റ്റം ല​ഭി​ക്കു​ന്ന​തി​ന് അ​ർ​ഹ​ത ഉ​ണ്ടാ​യി​രി​ക്കു​ക​യി​ല്ല.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ നി​യ​മ​നം ന​ട​ത്തു​ക​യും കോ​മ​ണ്‍ പൂ​ളി​ൽ ഉ​ൾ​പ്പെ​ട്ട​തു​മാ​യ (പ​ഞ്ചാ​യ​ത്ത് /മു​നി​സി​പ്പാ​ലി​റ്റി/ കോ​ർ​പ്പ​റേ​ഷ​ൻ) അ​ധ്യാ​പ​ക​ർ​ക്ക് സ്ഥ​ലംമാ​റ്റ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കും. അ​ത്ത​ര​ക്കാ​ർ​ക്കു​ മേ​ൽ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് മാ​ത്ര​മേ സ്ഥ​ലം​മാ​റ്റം ല​ഭി​ക്കു​ക​യു​ള്ളൂ.
6. സ​ഹ​താ​പാ​ർ​ഹ ജില്ലാന്തര സ്ഥ​ലം​മാ​റ്റ പ​ട്ടി​ക അ​ടു​ത്ത​ത് നി​ല​വി​ൽ വ​രും വ​രെ ഇ​പ്പോ​ഴ​ത്തെ പ​ട്ടി​ക​യ്ക്ക് പ്രാ​ബ​ല്യം ഉ​ണ്ടാ​യി​രി​ക്കും.
7. സ​ഹ​താ​പാ​ർ​ഹ ജില്ലാന്തര സ്ഥ​ലം​മാ​റ്റ പ​ട്ടി​ക​യി​ൽ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി​യെ​ന്ന​തു​കൊ​ണ്ട് അ​പേ​ക്ഷ​ക​ർ​ക്ക് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.