Tax
Services & Questions
പ്രായപരിധി നിശ്ചയിച്ചിട്ടില്ല
പ്രായപരിധി  നിശ്ചയിച്ചിട്ടില്ല
പൊതുമരാമത്ത് വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​യി 2014ൽ ​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പ്ല​സ്ടു പാ​സാ​യ എ​നി​ക്ക് പി​എ​സ്‌‌സി പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നു​ള്ള പ്രാ​യ​പ​രി​ധി ക​ഴി​യാ​റാ​യി. ത​സ്തി​ക മാ​റ്റം വ​ഴി​യു​ള്ള നി​യ​മ​ന​ത്തി​ന് പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ന് പ്രാ​യ​പ​രി​ധി എ​ത്ര​യാ​ണ്? മ​റ്റു നി​ബ​ന്ധ​ന​ക​ൾ എ​ന്തെ​ല്ലാ​മാ​ണ്?
റോ​ജേ​ഴ്സ​ണ്‍,
എ​റ​ണാ​കു​ളം

ത​സ്തി​ക മാ​റ്റം മു​ഖേ​നയുള്ള നി​യ​മ​ന​ത്തി​ന് പി​എ​സ്‌സി ​പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ന് പ്രാ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടി​ല്ല. പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന ആ​ൾ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്തി​രി​ക്ക​ണ​മെ​ന്നു നി​ബ​ന്ധ​ന​യു​ണ്ട്. താ​ങ്ക​ൾ​ക്ക് യോ​ഗ്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ൽ​ഡി ക്ല​ർ​ക്ക് പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ന് ത​ട​സം ഇ​ല്ല. പി​എ​സ്‌‌സി ക്ല​റി​ക്ക​ൽ ത​സ്തി​ക​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്പോ​ൾ തസ്തി​ക മാ​റ്റം വ​ഴി ജോ​ലി ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി പ്ര​ത്യേ​കം അ​പേ​ക്ഷ ക്ഷ​ണി​ക്കാ​റു​ണ്ട്. ആ ​സ​മ​യ​ത്ത് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് പ​രീ​ക്ഷ എ​ഴു​താ​വു​ന്ന​താ​ണ്.