Tax
Services & Questions
ശന്പളത്തിൽ നഷ്‌‌ടമൊന്നും സംഭവിക്കില്ല
ശന്പളത്തിൽ  നഷ്‌‌ടമൊന്നും സംഭവിക്കില്ല
സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​റാ​യി ഏ​ഴു വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്യുന്നു. 20,000-45,800 എ​ന്ന​താ​ണ് ശ​ന്പ​ള സ്കെ​യി​ൽ. പി​എ​സ്‌‌ സി മു​ഖേ​ന​യു​ള്ള യു​പി സ് കൂ​ൾ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു​ള്ള റാ​ങ്ക് ലി​സ്റ്റി​ൽ എ​ന്‍റെ പേ​രു​ണ്ട്. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​യ​മ​നം പ്ര​തീ​ക്ഷി​ക്കാം എ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. എ​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​ടി​സ്ഥാ​ന ശ​ന്പ​ളം 25,850 ആ​ണ്. ഇ​ത് സം​ര​ക്ഷി​ച്ചു കി​ട്ടു​മോ?
ഗീ​താ വി​ജ​യ​ൻ,
കോ​ത​മം​ഗ​ലം

സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​റാ​യി ജോ​ലി നോ​ക്കു​ന്ന താ​ങ്ക​ൾ​ക്ക് യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി ജോ​ലി ല​ഭി​ച്ചാ​ൽ അ​ത് സ്വീ​ക​രി​ക്കു​ന്ന​തു​കൊ​ണ്ട് ശ​ന്പ​ള​ത്തി​ൽ ന​ഷ്ടം ഒ​ന്നും​ സം​ഭ​വി​ക്കത്തി​ല്ല. യു​പി സ്കൂ​ൾ അ​ധ്യാ​പ​ക ത​സ്തി​ക​യു​ടെ ശ​ന്പ​ള സ്കെ​യി​ൽ 25,200-54,000 ആ​ണ്. ഇ​പ്പോ​ൾ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ത​സ്തി​ക​യേ​ക്കാ​ൾ ശ​ന്പ​ള സ്കെ​യി​ൽ ഉ​യ​ർ​ന്ന​താ​ണ്. അ​തി​നാ​ൽ കെഎസ് ആർ ​റൂ​ൾ 28 എ ​പ്ര​കാ​രം ശ​ന്പ​ള ഫി​ക്സേ​ഷ​നും അ​തു​പോ​ലെ നി​ല​വി​ലെ ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി​യി​ൽ റീ​ഫി​ക്സേ​ഷ​നും അ​ർ​ഹ​ത​യു​ണ്ട്.