Tax
Services & Questions
എൽപി/യുപി അധ്യാപികയാകാൻ തസ്തികമാറ്റം നിയമനം വഴി ശ്രമിക്കാം
എൽപി/യുപി അധ്യാപികയാകാൻ തസ്തികമാറ്റം നിയമനം വഴി ശ്രമിക്കാം
വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​യി അഞ്ചു വ​ർ​ഷ​മാ​യി ജോ​ലി ചെയ്യുന്നു. ടി​ടി​സി പാ​സാ​യ എ​നി​ക്ക് യോ​ഗ്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​പി സ്കൂ​ളി​ൽ / എ​ൽ​പി സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി പ്ര​മോ​ഷ​ൻ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടോ? ടി​ടി​സി പാ​സാ​യ​തി​ന്‍റെ വി​ശ​ദ​വി​വ​രം സ​ർ​വീ​സ് ബു​ക്കി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്. ഇ​ങ്ങ​നെ ജോ​ലി ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി ആ​ർ​ക്കാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്?
പി.​ആ​ർ. റ​ജീ​ന, ഈ​രാ​റ്റു​പേ​ട്ട

ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‌റ് ത​സ്തി​ക​യു​ടെ പ്ര​മോ​ഷ​ൻ ത​സ്തി​ക​യ​ല്ല അ​ധ്യാ​പ​ക ത​സ്തി​ക എ​ന്ന​തി​നാ​ൽ അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്ക് പ്ര​മോ​ഷ​ൻ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ല. എ​ന്നാ​ൽ സ​ർ​വീ​സ് ക്വാ​ട്ട​യി​ൽ പി​എ​സ്‌‌സി വ​ഴി പ​രീ​ക്ഷ എ​ഴു​തി തസ്തികമാറ്റം വഴി അ​ധ്യാ​പ​ക ത​സ്തി​ക​യി​ലെ നി​യ​മ​ന​ത്തി​നാ​യി ശ്ര​മി​ക്കാ​വു​ന്ന​താ​ണ്. തസ്തിക മാറ്റം വ​ഴി നി​യ​മ​ന​ത്തി​നു​ള്ള അ​പേ​ക്ഷ പി​എ​സ്‌‌സി ക്ഷ​ണി​ക്കു​ന്ന​താ​ണ്. ആ ​സ​മ​യ​ത്ത് നി​യ​മ​ന​ത്തി​നു ശ്ര​മി​ക്ക​ണം.