Tax
Services & Questions
പ്ര​ഥ​മ വെ​ക്കേ​ഷ​നി​ൽ സ​റ​ണ്ട​റി​ന് അ​ർ​ഹ​ത​യി​ല്ല
പ്ര​ഥ​മ വെ​ക്കേ​ഷ​നി​ൽ     സ​റ​ണ്ട​റി​ന് അ​ർ​ഹ​ത​യി​ല്ല
2017 ജൂ​ണി​ൽ യു​പി​എ​സ്എ ആ​യി എ​യ്ഡ​ഡ് സ്കൂ​ളി​ൽ സ്ഥി​ര​നി​യ​മ​നം ല​ഭി​ച്ചു. നി​യ​മ​നാം​ഗീ​കാ​ര​വും ശ​ന്പ​ള​വും ല​ഭി​ച്ചു. 2018 ഏ​പ്രി​ൽ-മേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. അ​വ​ധി​ക്കാ​ല പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ എ​നി​ക്ക് സ​റ​ണ്ട​ർ ല​ഭി​ക്കു​മോ? ല​ഭി​ക്കു​മെ​ന്നും ഇ​ല്ലെ​ന്നും കേ​ൾ​ക്കു​ന്നു. ഇതിൽ ഏതാണു ശരി?
ജ​യ്സ​ണ്‍ മാ​ന്പു​ഴ​ക്ക​രി

കെഎസ്ആ​ർ vol I Part I Rule 86 ര​ണ്ടാം ഖ​ണ്ഡി​ക പ​റ​യു​ന്നു. വെ​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ധ്യാ​പ​ക​ർ ആ​ദ്യ വെ​ക്കേ​ഷ​നി​ൽ എ​ന്തു ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടാ​ലും സ​റ​ണ്ട​ർ പാ​ടി​ല്ല. താ​ങ്ക​ൾ വെ​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ജീ​വ​ന​ക്കാ​ര​നാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ ആ​ദ്യ വെ​ക്കേ​ഷ​നി​ൽ അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ സ​റ​ണ്ട​ർ പാ​ടി​ല്ല. 2017 ജൂ​ണി​ൽ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച താ​ങ്ക​ളു​ടെ ആ​ദ്യ വെ​ക്കേ​ഷ​നാ​ണ് 2018 ഏ​പ്രി​ൽ-​മേ​യ് മാ​സ​ങ്ങ​ൾ. ആ​യ​തി​നാ​ൽ 2018 ഏ​പ്രി​ൽ മേ​യ് മാ​സ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ പേരിൽ Rule 86 ര​ണ്ടാം ഖ​ണ്ഡി​ക പ്ര​കാ​രം സ​റ​ണ്ട​ർ ല​ഭി​ക്കി​ല്ല.