Tax
Services & Questions
റീഫിക്സേഷൻ നടത്താൻ തടസമുണ്ടോ ?
റീഫിക്സേഷൻ നടത്താൻ തടസമുണ്ടോ ?
പ​ഞ്ചാ​യ​ത്തു വ​കു​പ്പി​ൽ ഹെ​ഡ് ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്യു​ന്നു. 2017 ജൂ​ലൈ മാ​സ​ത്തി​ലാ​ണ് പ്ര​മോ​ഷ​ൻ ല​ഭി​ച്ച​ത്. കെഎ​സ്ആ​ർ റൂ​ൾ 28 എ ​പ്ര​കാ​രം രണ്ട് ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തോ​ടു​ചേ​ർ​ത്ത് ശ​ന്പ​ളം നി​ർ​ണ​യി​ച്ചു. തുടർന്നുള്ള ഇ​ൻ​ക്രി​മെ​ന്‍റ് ജൂ​ലൈ മാ​സ​ത്തി​ലാ​ണ് ലഭിക്കുക എന്നറിയുന്നു. എ​ന്‍റെ ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ഡി​സം​ബ​ർ മാ​സ​ത്തി​ലാ​യി​രു​ന്നു ല​ഭി​ച്ചി​രു​ന്ന​ത്. 2016ൽ ​നി​ല​വി​ൽ​വ​ന്ന ശ​ന്പ​ള ക​മ്മീ​ഷ​ൻ പ്ര​കാ​രം എ​നി​ക്ക് ശ​ന്പ​ള​ത്തി​ൽ റീ​ഫി​ക്സേ​ഷ​ന് അ​ർ​ഹ​ത​യി​ല്ലേ? ഇ​പ്പോ​ൾ റീ ​ഫി​ക്സേ​ഷ​ൻ ന​ട​ത്തി​യി​ട്ടി​ല്ല. ഇ​നി​യും അ​ത് ശ​രി​യാ​ക്കു​ന്ന​തി​ൽ എ​ന്തെ​ങ്കി​ലും അ​പാ​ക​ത​യു​ണ്ടോ?
ദേ​വ​പ്രി​യ, ച​ങ്ങ​നാ​ശേ​രി

01-/02-/2016ൽ ​നി​ല​വി​ൽ​വ​ന്ന 01-07-2014 മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​മു​ള്ള ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ൽ 28 എയു​ടെ ശ​ന്പ​ള നി​ർ​ണ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ​ത് 01-02-2016 മു​ത​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള പ്ര​മോ​ഷ​നു​ക​ൾ​ക്കാ​ണ്. ഇ​തി​ൻ​പ്ര​കാ​രം പ്ര​മോ​ഷ​ൻ തീ​യ​തി​യി​ൽ പ്രാ​ഥ​മി​ക ഫി​ക്സേ​ഷ​നും കൂ​ടാ​തെ മു​ന്പു ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന ഇ​ൻ​ക്രി​മെ​ന്‍റി​ന്‍റെ മാ​സ​ത്തി​ൽ എ​ത്തു​ന്പോ​ൾ ശ​ന്പ​ള​ത്തി​ൽ റീ​ഫി​ക്സേ​ഷ​നും ല​ഭി​ക്കും. അ​താ​യ​ത് പ്ര​മോ​ഷ​ൻ തീ​യ​തി​യി​ൽ കു​റ​ഞ്ഞ​ത് ര​ണ്ട് ഇ​ൻ​ക്രി​മെ​ന്‍റും അ​തി​നു​ശേ​ഷം തു​ട​ർ​ന്നു വ​രു​ന്ന മു​ൻ ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി​യി​ൽ റീ​ഫി​ക്സേ​ഷ​ൻ ന​ട​ത്തു​ന്പോ​ൾ ഒ​രു അ​ധി​ക ഇ​ൻ​ക്രി​മെ​ന്‍റും ല​ഭി​ക്കും. തു​ട​ർ​ന്നു​ള്ള ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ റീ​ഫി​ക്സേ​ഷ​ൻ ന​ട​ത്തി​യ മാ​സ​ത്തി​ലാ​യി​രി​ക്കും.