Tax
Services & Questions
ആദ്യ ഇൻക്രിമെന്‍റിന് തടസമില്ല
ആദ്യ ഇൻക്രിമെന്‍റിന് തടസമില്ല
12-/01-/ 2017ൽ ക്ല​ർ​ക്കാ​യി മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ ​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പ്രൊ​ബേ​ഷ​ൻ പീ​രി​യഡ് അ​ഞ്ചു വ​ർ​ഷ​മാ​ണ്. ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ശേ​ഷം ക്ലി​യ​റ​ൻ​സ് ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ പി​എ​സ്‌‌സിക്ക് അ​യ​ച്ച​ത് ഇ​തേ​വ​രെ​യും തി​രി​കെ ല​ഭി​ച്ചി​ട്ടി​ല്ല. ഈ ​കാ​ര​ണം പ​റ​ഞ്ഞ് എ​നി​ക്ക് ല​ഭി​ക്കു​വാ​നു​ള്ള ഒ​ന്നാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് തന്നില്ല. ഒ​ന്നാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് അ​നു​വ​ദി​ക്കു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും ത​ട​സം ഉ​ണ്ടോ? ഉ​ണ്ടെ​ങ്കി​ൽ ആ​ർ​ക്കാ​ണ് പ​രാ​തി ന​ൽ​കേ​ണ്ട​ത്?
കെ.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ, തൊ​ടു​പു​ഴ

സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​യു​ന്പോ​ൾ ഒ​ന്നാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് ന​ൽ​കു​ന്ന​തി​ന് ത​ട​സം ഒ​ന്നുമില്ല. 12-01-2017ൽ ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച താ​ങ്ക​ളു​ടെ ആ​ദ്യ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് 1/-1/-2018ൽ ​ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു. പി​എ​സ്‌‌സിയി​ൽ​നി​ന്നു​ള്ള മ​റു​പ​ടി ഈ ​ഇ​ൻ​ക്രി​മെ​ന്‍റ് അ​നു​വ​ദി​ക്കു​ന്ന​തി​ന് ത​ട​സ​മ​ല്ല. പ്രൊ​ബേ​ഷ​ൻ കാ​ലം രണ്ടു വ​ർ​ഷ​മാ​ണ്. പ്രൊ​ബേ​ഷ​ൻ ഒ​രു വ​ർ​ഷം ഉ​ള്ള​പ്പോ​ൾ മാ​ത്ര​മേ ആ​ദ്യ ഇ​ൻ​ക്രി​മെ​ന്‍റി​നു ത​ട​സം ഉ​ണ്ടാ​വു​ക​യു​ള്ളൂ. അ​തി​നാ​ൽ ആ​ദ്യ ഇ​ൻ​ക്രി​മെ​ന്‍റ് അ​നു​വ​ദി​ച്ചു​ത​ര​ണ​മെ​ന്ന് കാ​ണി​ച്ചു ഓ​ഫീ​സ് മേ​ധാ​വി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക.