Tax
Services & Questions
മെഡിക്കൽ റീ ​ഇം​ബേഴ്സ്മെ​ന്‍റ് ക്ലെ​യിം പാ​സാ​ക്കി കി​ട്ടും
മെഡിക്കൽ റീ ​ഇം​ബേഴ്സ്മെ​ന്‍റ് ക്ലെ​യിം പാ​സാ​ക്കി കി​ട്ടും
ഗ​വ​. സ്കൂ​ളി​ൽ എ​ച്ച്എ​സ് എ ആ​ണ്. എ​ന്‍റെ ഭ​ർ​ത്താ​വി​ന് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖം വ​ന്ന​പ്പോ​ൾ സ്വകാര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സി​ച്ച​ത്. ആ​ദ്യം ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ശേ​ഷ​മാ​ണ് സ്വകാര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​തി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി ഏ​ക​ദേ​ശം 70,000രൂ​പ​യോ​ളം വേ​ണ്ടി​വ​ന്നു. ഭ​ർ​ത്താ​വി​ന് ജോ​ലി ഇ​ല്ല. ഈ ​തു​ക മെ​ഡി​ക്ക​ൽ റീ ​ഇം​ബേ​ഴ്സ് ചെ​യ്യു​വാ​ൻ സാ​ധി​ക്കു​മോ? ചി​കി​ത്സ സം​ബ​ന്ധി​ച്ച എ​ല്ലാ ബി​ല്ലു​ക​ളും മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടും സ​ഹി​ത​മാ​ണ് സ്കൂ​ളി​ൽ ന​ൽ​കി​യ​ത്. എ​ന്നാ​ൽ സ്വകാര്യ ആ​ശു​പ​ത്രി​യി​ലാ​യ​തു​കൊ​ണ്ട് പ്ര​സ്തു​ത തു​ക പാ​സാ​കു​മോയെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. എ​ന്തെ​ങ്കി​ലും ത​ട​സ​മു​ണ്ടോ?
കെ.​ആ​ർ. ല​താ​ദേ​വി, ച​ങ്ങ​നാ​ശേ​രി

ചി​കി​ത്സ ന​ട​ത്തി​യ​ത് ഗ​വ​. ആ​ശു​പ​ത്രി​യി​ലോ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലോ ആ​യി​രു​ന്നു​വെ​ങ്കി​ൽ പെ​ട്ടെ​ന്നു​ത​ന്നെ ബി​ൽ മ​ാറ്റി കി​ട്ടു​വാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണെ​ങ്കി​ലും പ്ര​ത്യേ​ക ഉ​ത്ത​ര​വോ​ടെ മെ​ഡി​ക്ക​ൽ റീ ​ഇം​ബേഴ്സ്മെ​ന്‍റ് ക്ലെ​യിം പാ​സാ​ക്കി കി​ട്ടും. അ​പ്പ​ന്‌ഡിക്സ് 2 പ്ര​കാ​ര​മു​ള്ള റ​ഫ​റ​ൻ​സ് ഇ​തോ​ടൊ​പ്പം ഉ​ൾ​പ്പെടുത്തേണ്ടതാണ്.​ ഇ​തു സ​ഹി​തം മെ​ഡി​ക്ക​ൽ റീ​ഇം​ബേഴ്സ്മെ​ന്‍റ് ക്ലെ​യി​മി​നു​ള്ള അ​പേ​ക്ഷ ഗ​വ​. ഉ​ത്ത​ര​വി​നു​വേ​ണ്ടി സ​മ​ർ​പ്പി​ക്കു​ക.