Tax
Services & Questions
അനധ്യാപക-വിദ്യാർഥി അനുപാതം കുറച്ചു
അനധ്യാപക-വിദ്യാർഥി അനുപാതം കുറച്ചു
2018-/19 വി​ദ്യാ​ഭ്യാ​സ വ​ർ​ഷ​ത്തി​ൽ സ്കൂ​ൾ​കു​ട്ടി​ക​ളു​ടെ എ​ണ്ണ​ക്കു​റ​വ് മൂ​ലം ത​സ്തി​ക ന​ഷ്‌‌​ട​പ്പെ​ടു​ന്ന അ​ന​ധ്യാ​പ​ക​രെ സം​ര​ക്ഷി​ക്കു​വാ​ൻ അ​ന​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി അ​നു​പാ​തം കു​റ​ച്ചു​കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. (സ.​ഉ. 2726/2018. പൊ.​വി.​വ. തീ​യ​തി 19-07-2018).

അ​ധി​ക ത​സ്തി​ക സൃ​ഷ്ടി​ക്കു​ന്ന​തി​നോ പു​തി​യ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നോ ഈ ​അ​നു​പാ​തം ഉ​പ​യോ​ഗി​ക്കു​വാ​ൻ പാ​ടി​ല്ല.

കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റ്, ഒ​ന്നി​ല​ധി​കം സ്കൂ​ളു​ക​ളു​ള്ള സിം​ഗി​ൾ മാ​നേ​ജ്മെ​ന്‍റ്, ഒ​രു ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ എ​ന്നി​വ​യെ ഈ ​കാ​ര്യ​ത്തി​ൽ ഒ​റ്റ യൂ​ണിറ്റാ​യി പ​രി​ഗ​ണി​ക്കേ​ണ്ട​താ​ണ്.