Tax
Services & Questions
പേര് തിരുത്തിക്കിട്ടും
പേര് തിരുത്തിക്കിട്ടും
എ​ന്‍റെ കു​ട്ടി​യു​ടെ പേ​ര് ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും സ്കൂ ൾ രേഖയിലും രണ്ടാണ്്. ഇ​തി​ൽ എ​ന്തെ​ങ്കി​ലും പ്ര​ശ്ന​മു​ണ്ടോ? കു​ട്ടി​യു​ടെ പേ​ര് സ്കൂ​ളി​ലേതുപോ​ലെ മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണ്? അ​തി​നു​ള്ള അ​പേ​ക്ഷ ആ​ർ​ക്കാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്?
കെ.​എ​ൻ. ര​മാ​ദേ​വി, വൈ​ക്കം.

ജനന സർട്ടിഫിക്കറ്റിൽ കു​ട്ടി​യു​ടെ പേ​ര് സ്കൂ​ൾ രേഖയി ലുള്ളതുപോലെ തി​രു​ത്തി മാ​റ്റി​ക്കിട്ടാ​ൻ ബു​ദ്ധി​മു​ട്ടി​ല്ല. പേ​ര് തി​രു​ത്തി കി​ട്ടു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ പ​ഞ്ചാ​യ​ത്ത് / മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കു സ​മ​ർ​പ്പി​ക്ക​ണം. ​അ​പേ​ക്ഷ​യോ​ടൊ​പ്പം ആ​ദ്യം ല​ഭി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ്, കു​ട്ടി പ​ഠി​ക്കു​ന്ന സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​ർ /ഹെ​ഡ്മി​സ്ട്ര​സ് ഇ​വ​രി​ൽ​നി​ന്നു ല​ഭി​ച്ച കു​ട്ടി​യു​ടേ പേ​ര് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​മ​ർ​പ്പി​ക്കു​ക. ​അ​പേ​ക്ഷ​യി​ൽ അഞ്ചു രൂ​പ​യു​ടെ കോ​ർ​ട്ട് ഫീ​സ് സ്റ്റാ​ന്പ് പ​തി​പ്പി​ച്ചി​രി​ക്ക​ണം. കൂ​ടാ​തെ അ​പേ​ക്ഷ​യി​ൽ കുട്ടി​യു​ടെ അ​ച്ഛ​നും അ​മ്മ​യു​ം ഒ​പ്പി​ടണം.