Jeevithavijayam
12/7/2016
    
ഇവിടെയുള്ള ദൈവംതന്നെ അവിടെയും
അമേരിക്കയിൽ നിലനിന്നിരുന്ന അടിമത്ത വ്യവസ്‌ഥിതിക്കെതിരെ ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച നോവലാണ് ‘അങ്കിൾ ടോംസ് ക്യാബിൻ.’ ഹാരിയറ്റ് ബീച്ചർ സ്റ്റോവ്(1811–1896) എന്ന എഴുത്തുകാരിയുടെ ഈ നോവൽ പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴാണ് അടിമത്തത്തിന്റെ ബീഭത്സമുഖം പലരും ദർശിച്ചത്. ഇതിന്റെ പ്രസിദ്ധീകരണത്തെത്തുടർന്ന് ഒട്ടേറെപ്പേർ അടിമത്തവ്യവസ്‌ഥിതിക്കെതിരെ ധീരമായ നിലപാട് സ്വീകരിക്കുന്നതിനു തയാറായി.<യൃ><യൃ>‘വാഷിംഗ്ടൺ നാഷണൽ ഈറ’ വാരികയിൽ ഒരു തുടർക്കഥയായിട്ടാണ് 1851–ൽ ഈ നോവൽ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിറ്റേ വർഷം പുസ്തകരൂപത്തിൽ ഇറങ്ങിയപ്പോൾ അമേരിക്കയിലെ ആദ്യത്തെ ബെസ്റ്റ് സെല്ലർ ആയി ഇതു മാറി. ആ വർഷം മാത്രം മൂന്നുലക്ഷം കോപ്പികളാണു വിറ്റത്.<യൃ><യൃ>അടിമത്തവ്യവസ്‌ഥിതിയുടെ പേരിൽ അമേരിക്കയിൽ നടന്ന ആഭ്യന്തരയുദ്ധത്തിനു (1861–65) വഴിതെളിച്ചതിൽ ഈ നോവലിനും ഒരു പ്രധാന പങ്ക് ഉണ്ടെന്നു കരുതപ്പെടുന്നു. 1862–ൽ പ്രസിഡന്റ് ഏബ്രഹാം ലിങ്കനെ സന്ദർശിക്കുവാനായി ഹാരിയറ്റ് എത്തിയപ്പോൾ അദ്ദേഹം അവരെ അഭിവാദനം ചെയ്തത് ഇപ്രകാരമായിരുന്നു: ‘‘അപ്പോൾ ഈ ചെറിയ മഹതിയാണ് ഇത്രയും വലിയ യുദ്ധത്തിനു വഴിതെളിച്ചത്!’’<യൃ><യൃ>അമേരിക്കയുടെ സാമൂഹിക സാംസ്കാരിക–രാഷ്ട്രീയരംഗങ്ങളിൽ വളരെയേറെ സ്വാധീനം ചെലുത്തിയ ഈ നോവലിലെ പ്രധാനകഥാപാത്രം അങ്കിൾ ടോം എന്ന അടിമയാണ്. ജോർജ് ഷെൽബി എന്ന നല്ല മനുഷ്യനാണ് അയാളുടെ യജമാനൻ. യജമാനത്തിയായ മിസിസ് ഷെൽസിയും വളരെ നല്ല സ്ത്രീയായിരുന്നു.<യൃ><യൃ>എന്നാൽ, കടംകയറി മൂടിയപ്പോൾ ടോം ഉൾപ്പെടെയുള്ള അടിമകളെ വിൽക്കേണ്ട ഗതികേടിലായി ഷെൽബി. പിന്നീട് പണമുണ്ടാകുമ്പോൾ തിരികെ വാങ്ങാമെന്ന വാഗ്ദാനത്തോടെ ടോമിനെ ഷെൽബി ഒരു അടിമക്കച്ചവടക്കാരന് വിറ്റു.<യൃ><യൃ>ടോമിനെ വിറ്റ വിവരം കേട്ടപ്പോൾ അയാളുടെ ഭാര്യ ക്ലോ പറഞ്ഞു: ‘‘എന്തായാലും ദൈവം തരുന്നതു കൈനീട്ടി വാങ്ങുകയല്ലാതെ നിവൃത്തിയില്ലല്ലോ. എനിക്കൊരു സമാധാനവുമില്ല.’’ അപ്പോൾ ടോം പറഞ്ഞു: ‘‘ക്ലോ, നീ സമാധാനമായിരിക്കൂ. നിനക്കറിഞ്ഞുകൂടേ, ഞാൻ എവിടെപ്പോയാലും ഇവിടെയുള്ള ദൈവം തന്നെയാണ് അവിടെയുമുള്ളതെന്ന്? പിന്നെന്തു പേടിക്കാൻ?’’<യൃ><യൃ>ടോമിനെ വാങ്ങിയ വ്യാപാരി അയാളെ സെന്റ് ക്ലേർ എന്ന ധനികനു വിറ്റു. ആ ധനികന്റെ പുന്നാരമോളായ ഈവായ്ക്കു ടോമിനെ വലിയ ഇഷ്ടമായിരുന്നു. ആറു വയസുള്ള ആ കുസൃതിക്കുരുന്നിനോടു ടോമിനും വലിയ കാര്യമായിരുന്നു. എന്നാൽ അവരുടെ സൗഹൃദം അധികകാലം നീണ്ടുനിന്നില്ല. അവൾ രോഗം ബാധിച്ചു പെട്ടെന്നു മരിച്ചു. ഇതിനിടയിൽ, ടോമിനു സ്വാതന്ത്ര്യം നൽകണമെന്ന് ഈവ തന്റെ പിതാവിനോടപേക്ഷിക്കുകയും അദ്ദേഹം അതു വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.<യൃ><യൃ>പക്ഷേ, ടോമിന്റെ കഷ്ടകാലത്തിന്, അയാൾക്കു സ്വാതന്ത്ര്യം നല്കുന്നതിനു മുൻപ് സെന്റ് ക്ലേർ ഒരു അപകടത്തിൽ മരിച്ചു. അയാളുടെ ഭാര്യ ടോമിനെ വിറ്റു കാശാക്കുകയും ചെയ്തു.<യൃ><യൃ>സൈമൺ ലെഗ്രി എന്ന കഠിനഹൃദയനായിരുന്നു ടോമിന്റെ പുതിയ യജമാനൻ. അയാൾ ടോമിനെ കാരണംകൂടാതെ കഠിനമായി മർദിച്ചു. ടോമിന്റെ അചഞ്ചലമായ ദൈവവിശ്വാസത്തെ അയാൾ പുച്ഛത്തോടെ വീക്ഷിച്ചു.<യൃ><യൃ>പരുത്തിത്തോട്ടത്തിലായിരുന്നു ടോമിന്റെ ജോലി. അവിടെയുള്ള ജോലിക്കാരെ മർദിക്കുവാൻ ലെഗ്രി ടോമിനോടാവശ്യപ്പെട്ടു. ടോം അതു നിരസിച്ചു. അപ്പോൾ ലെഗ്രി മറ്റ് അടിമകളെക്കൊണ്ടു ടോമിനെ പൊതിരെ തല്ലിച്ചു. അടിയേറ്റു തളർന്നവശനായ ടോം രാത്രിയുടെ നിശബ്ദതയിൽ ഉള്ളുരുകി പ്രാർഥിച്ചു: ‘‘ദയാമയനായ കർത്താവേ, ഒന്നിങ്ങോട്ടു നോക്കണേ! വീണുകിടക്കുന്ന എന്നെ ഒന്നു നോക്കണേ! എനിക്കു ശക്‌തി നൽകണേ! എന്നെ വിജയിപ്പിക്കണേ!’’<യൃ><യൃ>അപ്പോൾ അയാളെ സഹായിക്കുവാൻ മിസിസ് ക്യാസി എന്ന അടിമ അയാളുടെ സമീപമെത്തി. ടോമിനു കുടിക്കുവാൻ വെള്ളം നല്കി ശുശ്രൂഷിക്കുന്നതിനിടയിൽ ആ അടിമസ്ത്രീ പറഞ്ഞു: ‘‘ദൈവത്തെ വിളിച്ചിട്ടും നിലവിളിച്ചിട്ടും ഒരു കാര്യവുമില്ല. അങ്ങേർ ഇതൊന്നും കേൾക്കുകയേ ഇല്ല.’’<യൃ><യൃ>സ്വന്തം ദുഃഖംകൊണ്ടാണ് ക്യാസി അങ്ങനെ പറയുന്നതെന്നു ടോമിനറിയാമായിരുന്നു. ടോം വീണ്ടും പ്രാർഥിച്ചു: ‘‘ദയാമയനായ കർത്താവേ, ഞങ്ങൾ പാവങ്ങളെ അങ്ങ് തീരെ മറന്നോ? മേഘം പിളർന്ന് അങ്ങു വരാത്തതെന്തേ? ദൈവമേ, ഞങ്ങളെ സഹായിക്കണേ.’’<യൃ><യൃ>അധികം വൈകാതെ ലെഗ്രി വീണ്ടും ടോമിനെതിരേ ആക്രമണം അഴിച്ചുവിട്ടു. അയാൾ ടോമിനോടു പറഞ്ഞു: ‘‘ദൈവം നിന്നെ സഹായിക്കാൻ വരില്ല. നീ അതു കണ്ടതല്ലേ? ദൈവം നിന്നെ സഹായിക്കുമായിരുന്നെങ്കിൽ അങ്ങേരു നിന്നെ എനിക്കു വിട്ടുതരുമായിരുന്നോ?’’ അപ്പോൾ ടോം പറഞ്ഞു: ‘‘ദൈവം എന്നെ സഹായിക്കട്ടെ, സഹായിക്കാതിരിക്കട്ടെ. ഞാൻ ദൈവത്തിൽ വിശ്വാസമർപ്പിച്ചു പിടിച്ചുനിൽക്കും, അവസാനംവരെ.’’<യൃ><യൃ>ഈ സംഭാഷണത്തിനുശേഷം കുറെ നാൾ കഴിഞ്ഞപ്പോൾ ക്യാസിയും മറ്റൊരു അടിമസ്ത്രീയും അവിടെനിന്നു രക്ഷപ്പെട്ടു. അപ്പോൾ ലെഗ്രി പ്രതിക്കൂട്ടിലാക്കിയത് ടോമിനെയാണ്. ഒളിച്ചോടിയവർ എവിടെയാണെന്നു ടോമിനറിയാമെന്നായിരുന്നു ലെഗ്രിയുടെ നിലപാട്. ടോം അതു സമ്മതിക്കുകയും ചെയ്തു. പക്ഷേ, വിവരം പുറത്തുപറയാൻ ടോം തയാറായില്ല.<യൃ><യൃ>ടോമിനെ നിർദയമായി മർദിക്കുവാൻ ലെഗ്രി കല്പിച്ചു. ലെഗ്രിയുടെ കിങ്കരന്മാർ ടോമിനെ അതിക്രൂരമായി മർദിച്ചു. ടോം മരിക്കുമെന്ന അവസ്‌ഥയിലായി. അപ്പോൾ ടോം ലെഗ്രിയോടു പറഞ്ഞു: ‘‘അങ്ങ് ഈ മഹാപാപം വെറുതെ തലയിൽ വലിച്ചു കയറ്റരുതേ! ഇത് എനിക്കെന്നതിനേക്കാൾ അങ്ങേക്കു ദ്രോഹമായിട്ടാണ് കലാശിക്കുക. അങ്ങേക്കു ചെയ്യാവുന്ന എല്ലാ ദ്രോഹങ്ങളും ചെയ്തുകൊള്ളുക. എന്റെ കഷ്ടപ്പാടുകളെല്ലാം ഉടനേ തീരും. അങ്ങയുടേതോ, പശ്ചാത്തപിച്ചില്ലെങ്കിൽ ഒരിക്കലും തീരില്ല.’’ ടോം മരണാസന്നനായി കിടക്കുമ്പോൾ അയാളുടെ ആദ്യ യജമാനന്റെ മകൻ ജോർജ് ഷെൽബി ടോമിനെ തിരികെ വാങ്ങാനെത്തി. പക്ഷേ, അപ്പോഴേക്കും വൈകിപ്പോയിരുന്നു. <യൃ><യൃ>മരിക്കുന്നതിനു മുൻപ് ടോം മാസ്റ്റർ ജോർജിനോടു പറഞ്ഞു: ‘‘പാവം ക്ലോ. അവളോട് ഇപ്പോൾ ഒന്നും പറയരുത്. അവളോടു പറയണം, എല്ലാ സ്‌ഥലത്തും എല്ലായ്പോഴും കർത്താവ് എന്റെ കൂടെ ഉണ്ടായിരുന്നു. എനിക്ക് എല്ലാം എളുപ്പമാക്കിത്തീർത്തു... പാവം എന്റെ കുട്ടികൾ. അവരോടെല്ലാം എന്റെ സ്നേഹം അറിയിക്കണം.’’ ടോം പിന്നെ തല ചായ്ച്ച് കണ്ണുകൾ എന്നേക്കുമായി അടച്ചു. ടോമിന്റെ ജീവിതം മുഴുവൻ ദുരിതപൂർണമായിരുന്നു. പക്ഷേ, തീവ്രദുഃഖത്തിന്റെ വേളകളിലും ദൈവത്തെ തള്ളിപ്പറയുവാൻ ടോം തയാറായില്ല എന്നു മാത്രമല്ല, സ്വന്തം വേദനയ്ക്കിടയിലും ദൈവത്തെ സ്തുതിക്കുവാനാണ് ശ്രമിച്ചതും.<യൃ><യൃ>നമ്മുടെ ജീവിതത്തിലും നിരവധി ദുഃഖങ്ങളുണ്ട്. എന്നാൽ, ദുഃഖത്തിന്റെ നിമിഷങ്ങളിൽ നാം ദൈവത്തെ കൂടുതൽ ആശ്രയിക്കുകയാണോ അതോ അവിടുത്തേക്ക് എതിരായി പിറുപിറുക്കുകയാണോ ചെയ്യുന്നത്?<യൃ><യൃ>നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങൾ എന്തുമാകട്ടെ, അവയൊന്നും ദൈവം അറിയാതെ സംഭവിക്കുന്നില്ലെന്നതാണു വസ്തുത. അപ്പോൾ പിന്നെ, ദുഃഖത്തിന്റെ ഏകാന്തനിമിഷങ്ങളിലും നാം ദൈവത്തെ ആശ്രയിക്കുന്നതല്ലേ നല്ലത്?<യൃ><യൃ>അതിഭയങ്കരമായ കഷ്ടപ്പാടുകൾ ടോമിന്റെ ജീവിതത്തിലുണ്ടായി. ടോം ദൈവത്തെ ആശ്രയിച്ചതുകൊണ്ട് ആ കഷ്ടപ്പാടുകൾ ധൈര്യപൂർവം നേരിടുവാൻ ടോമിനു സാധിച്ചുവെന്നതാണു വസ്തുത. <യൃ><യൃ>നമുക്കു കഷ്ടപ്പാടുകളുണ്ടാകുമ്പോൾ നമുക്കു ദൈവത്തിൽ കൂടുതലായി ആശ്രയിക്കാം. അവിടുത്തെ തിരുഹിതമനുസരിച്ച് എല്ലാം നടത്തുവാൻ അവിടുത്തെ നമുക്കനുവദിക്കാം. അപ്പോൾ, ഏതു ദുഃഖം താങ്ങുവാനും ടോമിനെപ്പോലെ നമുക്കും ശക്‌തി ലഭിക്കും.<യൃ>
    
To send your comments, please clickhere