നമ്മുടെ പൂമരം ഫിലിപ്പീൻസിലും ഹിറ്റായി; ദേ പാട്ടു കേട്ടോ..
Saturday, November 26, 2016 11:32 AM IST
മെലഡി വഴിയുന്ന പൂമരപ്പാട്ട് മലയാളക്കരയാകെ പാടിത്തകർക്കുകയാണ്. ഇറങ്ങും മുമ്പേ പാട്ടും ട്രോളുകളും കൊണ്ട് ശ്രദ്ധേയമായിക്കഴിഞ്ഞു കാളിദാസിന്റെ പൂമരം. ഇതിനിടെയാണ് നമ്മുടെ പൂമരപ്പാട്ടുംപാടി ഈ ഫിലിപ്പിനോ യുവതിയുടെ വരവ്. ചിരിച്ചു കൊണ്ട് നല്ല ഉഷാറായി പൂമരംപാട്ട് പാടുന്ന ഫിലിപ്പിനോ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

അല്ല, ഇതിപ്പോ ആരാ ഈ അന്യനാട്ടുകാരി എന്നു ചോദിച്ചാൽ ..അറിയില്ല.. അജ്‌ഞാത യുവതി തനിക്കാവുംവിധത്തിൽ അല്പസ്വൽപം സംഗതികളൊക്കെ ഇട്ടാണ് പൂമരം പാടിയിരിക്കുന്നതെന്ന് പറയാതിരിക്കാൻവയ്യ. കേട്ടു നോക്ക്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.