ജിത്തുവിന്റെ തിരക്കഥയിൽ ലക്ഷ്യം; ഷൂട്ടിംഗ് ആരംഭിച്ചു
Wednesday, November 30, 2016 4:31 AM IST
ഹിറ്റ് സംവിധായകൻ ജീത്തു ജോസഫിന്റെ രചനയിൽ നവാഗതനായ അൻസാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലക്ഷ്യത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ബിജു മേനോനും ഇന്ദ്രജിത്തുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശിവദയാണ് നായിക.

കാട് പശ്ചാത്തലമാക്കി ഒരുക്കുന്ന ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന്റെ പ്രധാന രംഗങ്ങൾ പൂയംകുട്ടി വനമേഖലയിലാണ് ചിത്രീകരിക്കുന്നത്.

പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമാണ് ജിത്തുവിന്റെ അടുത്ത പ്രോജക്ട്. തുടർന്ന് ബിജു മേനോനെ നായകനാക്കി ’തസ്കരൻ മണിയൻപിള്ളയുടെ ആത്മകഥ’ എന്ന പുസ്തകത്തെ അടിസ്‌ഥാനമാക്കിയുള്ള ചിത്രം, ബെന്നി പി. നായരമ്പലത്തിന്റെ രചനയിൽ ദിലീപുമായുള്ള ചിത്രം എന്നിവയും ജിത്തുവിന്റെ പേരിൽ ഒരുങ്ങും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.