‘ഒപ്പം‘ തമിഴ് മൊഴിമാറ്റത്തിന്..
Wednesday, November 30, 2016 5:51 AM IST
പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ഒപ്പം തമിഴിലേക്കു മൊഴിമാറ്റുന്നു. മലയാളത്തിലെ വിജയം തമിഴിലും ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും.

ലാൽ ചിത്രം പുലിമുരുകൻ 100 കോടി ക്ലബ്ബിലെത്തിയപ്പോൾ 60 കോടിയായിരുന്നു ഒപ്പത്തിന്റെ ബോക്–സോഫീസ് കളക്ഷൻ. പ്രശസ്ത തമിഴ് നടൻ സമുദ്രക്കനി ഒപ്പത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങളിറങ്ങിയിട്ടുണ്ടെങ്കിലും ഒരിടവേളയ്ക്കുശേഷം പ്രിയന്റെ തിരിച്ചുവരവിനു വഴിയൊരുക്കിയ ചിത്രമായിരുന്നു ഒപ്പം.

ഒപ്പത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിനായി അദ്ദേഹം തന്നെ ഡബ്ബിംഗ് നിർവഹിക്കുമെന്നാണറിയുന്നത്. ജില്ല, ഇരുവർ തുടങ്ങിയ ലാൽ ചിത്രങ്ങൾ തമിഴിൽ ഹിറ്റായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.