ജോമോന്റെ സുവിശേഷങ്ങൾ: ടീസർ കണ്ടത് 13 ലക്ഷത്തിലേറെപ്പേർ
Thursday, December 1, 2016 10:27 AM IST
സത്യൻ അന്തിക്കാട് ദുൽഖർ സൽമാനെ നായകനാക്കിയൊരുക്കുന്ന ജോമോന്റെ സുവിശേഷത്തിന്റെ ടീസർ അഞ്ചുദിവസത്തിനുള്ളിൽ കണ്ടത് 14 ലക്ഷത്തോളം പേർ. 13,99,300 പേരാണ് ഇതുവരെ ടീസർ കണ്ടത്. ഫുൾമൂൺ സിനിമയുടെ ബാനറിൽ ഡിസംബർ 16 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. തൃശൂർ ഭാഷ സംസാരിക്കുന്ന ദുൽഖർ ആദ്യമായാണ് സത്യൻ അന്തിക്കാടിന്റെ ചിത്രത്തിൽ അഭിനയിക്കുന്നത്. പ്രേമം ഫെയിം അനുപമ പരമേശ്വരനും, തമിഴ് നായിക ഐശ്വര്യ രാജേഷുമാണ് ദുൽഖറിന്റെ നായികമാരായെത്തുന്നത്.

കുടുബ പശ്ചാത്തലത്തിൽ നർമ്മത്തിൽ പൊതിഞ്ഞാണ് കാലിക പ്രാധാന്യത്തോടെ സത്യൻ തന്റെ 55–ാമത് ചിത്രമൊരുക്കുന്നത്. മക്കളായ അഖിലും അനൂപും ചിത്രത്തിന്റെ അണിയറയിലുണ്ട്. തൃശൂരും തമിഴ്നാടുമാണു പ്രധാന ലൊക്കേഷനുകൾ. തൃശൂർ പശ്ചാത്തലമായ ആദ്യ സത്യൻ ചിത്രമാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.