നീലക്കണ്ണുള്ള ചായക്കാരന്റെ സംഗീത ആൽബം ’ചായ് വാലാ’ വൈറലാകുന്നു
Friday, December 2, 2016 7:26 AM IST
ചൂടുചായ പകർന്നു പകർന്ന് ആരാധകരുടെ മനവും കവർന്ന അർഷാദ് ഖാനെ അർക്കാണ് മറക്കാൻ സാധിക്കുക. ഒരൊറ്റ ഫോട്ടോയിലൂടെ ജീവിതമാകെ മാറി മറിഞ്ഞ ഈ വെളളാരംകണ്ണുകാരന്റെ ആദ്യ സംഗീത ആൽബം പുറത്തിറങ്ങിയിരിക്കുന്നു. പേര് ’ചായ് വാലാ’. വന്ന വഴി മറക്കാൻ പാടില്ലല്ലോ അതാകും ആൽബത്തിന് ഈ പേര് തന്നെ തെരഞ്ഞടുത്തത്.

സിഡ് റാപ്പർ സംവിധാനം ചെയ്യുന്ന ആൽബത്തിൽ കോട്ടും സ്യൂട്ടുമണിഞ്ഞ് ഉഗ്രൻ മേക്ക്ഓവറിലാണ് അർഷാദ് പ്രത്യക്ഷപ്പെടുന്നത്. ആൽബം വൈറൽ ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അർഷാദ് അഭിനയിക്കുന്നത്കൊണ്ട് തരംഗമായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. നേരത്തേ ലാഹോറിൽ നടന്ന ബ്രൈഡൽ കൾച്ചറൽ വീക്കിലും അർഷാദ് മോഡലായി പ്രത്യക്ഷപ്പെട്ടിരുന്നു.



വനിതാ ഫോട്ടോഗ്രാഫറായ ജവേരിയ ജിയ അലിയാണ് ഇസ്ലാമാബാദിലെ ഇത്വാറിൽ ചായ വിൽപന നടത്തിയിരുന്ന അർഷാദിന്റെ ചിത്രമെടുത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പിന്നെ സംഭവിച്ചതൊക്കെ ചരിത്രം. അഭിനേതാവായും മോഡലായുമൊക്കെ ചുവടുറപ്പിക്കാൻ ആഗ്രഹിക്കുന്ന ഈ ഇസ്ലാമാബാദ് സ്വദേശിയുടെ ആഗ്രഹങ്ങളെല്ലാം പൂവണിയുമോ എന്ന് കാലം കാണിച്ചുതരും...

ആൽബം കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.