ഫോട്ടോയ്ക്കാണോ..? എന്നാ ചിരിക്കാൻ നുമ്മ റെഡിയാ...!
Thursday, December 22, 2016 8:47 AM IST
ബ്രിഗ് എന്ന നായയുടെ ചിരി കണ്ടാൽ അർക്കും തോന്നും ചിരിക്കാൻ ഇവന് പ്രത്യേക ട്രെയിനിംഗ് കിട്ടിയിട്ടുണ്ടെന്ന്. എന്നാൽ തന്റെ വളർത്തു നായയ്ക്ക് ചിരിക്കാൻ ഒരു പരിശീലനവും നൽകിയിട്ടില്ലെന്നാണ് ന്യൂയോർക്ക് സ്വദേശി ജോൺ ബോസാക്ക് പറയുന്നത്. മനം മയക്കുന്ന ചിരിയിലൂടെ സോഷ്യൽ മീഡീയ ലോകത്ത് നിരവധി ആരാധകരെ നേടിയിരിക്കുകയാണ് അഫ്ഗാൻ ഹണ്ട് ഇനത്തിൽപ്പെട്ട ഈ നായ.

ന്യൂയോർക്കിലെ തെരുവിൽ വച്ച് ബ്രിഗിനെ താൻ ആദ്യമായി കണ്ടുമുട്ടിയപ്പോഴും അവന്റെ മുഖത്ത് നിഷ്കളങ്കമായ ചിരിയുണ്ടായിരുന്നെന്നാണ് ഉടമ ജോൺ ബോസാക്ക് പറയുന്നത്. മനുഷ്യനെപ്പോലെ മന്ദസ്മിതം പൊഴിക്കാനും പല്ലിളിച്ചുകാട്ടാനുമൊക്കെ ബ്രിഗിനറിയാം. അതുകൊണ്ട് തന്നെ നിരവധി പരസ്യങ്ങളിൽ മോഡലകാനും ബ്രിഗിന് അവസരം ലഭിച്ചു കഴിഞ്ഞു...



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.