വലയിൽ കുടുങ്ങിയത് വിചിത്രജീവികൾ; അമ്പരന്ന് ശാസ്ത്രലോകം –ചിത്രങ്ങൾ
Sunday, December 25, 2016 9:41 AM IST
വടക്കു പടിഞ്ഞാറൻ റഷ്യയിലുള്ള മർമാൻസ്കിലെ കടലാഴങ്ങളിൽ നിന്ന് പിടികൂടിയ അപൂർവ ജീവികളുടെ ചിത്രങ്ങൾ കണ്ടാൽ അന്യഗ്രഹ ജീവികൾ ഒളിച്ചിരിക്കുന്നത് കടലിന്നടിയിലാണെന്നേ തോന്നൂ... ഫെഡോർട്ട്സോവ് എന്ന മീൻപിടുത്തക്കാരനാണ് വലയിട്ട് ’അന്യഹ്രഹജീവികളെ’ പിടികൂടിയത്. താൻ പിടികൂടിയ അപൂർവ ജീവികളുടെ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ ഫെഡോർട്ട്സോവ തന്നെയാണ് പ്രചരിപ്പിച്ചതും.

ഏലിയൻ വേഴ്സസ് പ്രഡേറ്റർ സിനിമയിലെ വിചിത്ര ജന്തുക്കളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് കടലിന്നടിയിലെ ഈ അജ്‌ഞാത ജീവികളുടെ രൂപഭാവങ്ങൾ. ചെകുത്തനെപ്പോലെ മുഖമുള്ള മത്സ്യം, പച്ച ബൾബിട്ടതുപോലെ കണ്ണുള്ളവ എന്നിവ തുടങ്ങി കുഞ്ഞൻ ദിനോസർ വരെ ഇക്കൂട്ടത്തിലുണ്ട്. എന്നാൽ ജീവികൾ ഭൂമിയിലുള്ളവർ തന്നെയാണെന്നാണ് സമുദ്ര ഗവേഷകർ പറയുന്നത്. സമൂദ്രത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്നവയായതിനാലാണ് ഇവയെ ആർക്കും പരിചയമില്ലാത്തതെന്നും ഗവേഷകർ പറയുന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.