ഗൗതം മേനോൻ ചിത്രത്തിൽ പൃഥ്വിരാജും
Saturday, December 31, 2016 10:38 PM IST
തെന്നിന്ത്യയിലെ നാലു ഭാഷകളിലെ സൂപ്പർസ്റ്റാറുകൾ ഒന്നിക്കുന്ന ഗൗതം മേനോൻ ചിത്രത്തിൽ മലയാളത്തിൽനിന്നു പൃഥ്വിരാജ് അഭിനയിക്കുന്നു. ചിത്രത്തിലെ താരങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും സജീവമെന്നും സിനിമാവൃത്തങ്ങൾ. പുനീത് രാജ്കുമാർ, ചിമ്പു, സായി ധരംതേജ് എന്നിവരാണു മറ്റുതാരങ്ങളെന്നും അറിയുന്നു. ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നു പൃഥ്വി സ്‌ഥിരീകരിച്ചതായാണു റിപ്പോർട്ടുകൾ.

വർഷങ്ങൾക്കുശേഷം ഒരു വിവാഹത്തിനിടെ കണ്ടുമുട്ടുന്ന നാലു സുഹൃത്തുക്കളുടെ കഥയാണു ചിത്രത്തിൽ പറയുന്നത്. അനുഷ്കാ ഷെട്ടിയും തമന്ന ഭാട്ടിയയുമാണു നായികമാർ. നാലു ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ തമിഴ്, മലയാളം പതിപ്പുകൾ നിർമിക്കുന്നത് സംവിധായകൻ തന്നെയാണെന്നാണു റിപ്പോർട്ടുകൾ. ചിത്രത്തിലേക്കു നേരത്തെ യുവതാരം ഫഹദ് ഫാസിലിനെയാണ് പരിഗണിച്ചിരുന്നതെങ്കിലും അവസാന ഘട്ടത്തിൽ പൃഥ്വിരാജിനു നറുക്കു വീഴുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.