ജനിച്ചത് രണ്ടു വർഷത്തിലായാലെന്താ, ഇരട്ടകളാണ് ഇവർ..!
Wednesday, January 4, 2017 7:44 AM IST
സ്കാർലെറ്റ് ആനിയും വിർജിനിയ റോസും കഴിഞ്ഞ പത്തു മാസം അമ്മയുടെ ഗർഭപാത്രത്തിൽ ഒരുമിച്ചായിരുന്നു വാസം. ഇരട്ടകളായ ഇവർ പക്ഷേ ഭൂമിയിലെത്തിയപ്പോൾ ഒരു വർഷത്തെ വ്യത്യാസമുണ്ടായി. സ്കാർലെറ്റ് ആനി ജനിച്ചത് 2016 ഡിസംബർ 31 രാത്രി 11.56നും വിർജിനിയ റോസ് ജനിച്ചത് 2017 ജനുവരി ഒന്ന് പന്ത്രണ്ടിനും.

ജനനത്തിൽ നാലു നിമിഷങ്ങളുടെ വ്യത്യാസം വന്നപ്പോൾ ഇരുവരും തമ്മിൽ ഒരു വർഷത്തെ വ്യത്യാസം. കലിഫോർണിയയിലെ ഷാർപ്പ് മേരി ബിർച്ച് ആശുപത്രിയാണ് ഈ അപൂർവ ജനനത്തിനു വേദിയായത്. കുട്ടികളുടെ മാതാപിതാക്കളെക്കുറിച്ച് ആശുപത്രി അധികൃതർ പുറത്തു വിട്ടിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.