പൃ​ഥ്വി​രാ​ജിന്‍റെ ക​ർ​ണ​ൻ തുടങ്ങുന്നു
Wednesday, February 8, 2017 4:22 AM IST
പൃ​​ഥ്വി​​രാ​​ജും ആ​​ർ​.​എ​​സ്. വി​​മ​​ലും ഒ​​ന്നി​​ക്കു​​ന്ന ക​​ർ​​ണ​​ന്‍റെ ഷൂ​​ട്ടിം​​ഗ് ഓ​​ഗ​​സ്റ്റി​​ൽ ആ​​രം​​ഭി​​ക്കും. ഹൈ​​ദ​​രാ​​ബാ​​ദ് റാ​​മോ​​ജി റാവു ഫി​​ലിം സി​​റ്റി​​യി​​ൽ ചി​​ത്ര​​ത്തി​​ന്‍റെ പ്രീ-​​പ്രൊ​​ഡ​​ക്‌​ഷ​ൻ ആ​​രം​​ഭി​​ച്ച​​താ​​യും വി​​മ​​ൽ പ​​റ​​ഞ്ഞു. റാ​​മോ​​ജി ഫി​​ലിം സി​​റ്റി​​യും വാ​​രാ​​ണ​​സി​​യു​​മാ​​ണ് ചി​​ത്ര​​ത്തി​​ന്‍റെ പ്ര​​ധാ​​ന ലൊ​​ക്കേ​​ഷ​​നു​ക​ൾ. ബോ​​ളി​​വു​​ഡ്, ത​​മി​​ഴ്, തെ​​ലു​​ങ്ക് ഭാ​​ഷ​​ക​​ളി​​ൽ​നി​​ന്നു​​ള്ള മു​​ൻ​​നി​​ര താ​​ര​​ങ്ങ​​ളും ചി​​ത്ര​​ത്തി​​ൽ അ​​ഭി​​ന​​യി​​ക്കു​​ന്നു​​ണ്ട്.

ഒ​​രു ബ​​ഹു​​ഭാ​​ഷാ ചി​​ത്രം കൂ​​ടി​​യാ​​യി​​രി​​ക്കും ഇ​​ത്. ബാ​​ഹു​​ബ​​ലി​​യു​​ടെ ഛായാ​​ഗ്രാ​​ഹ​​ക​​ൻ കെ.​​കെ. സെ​​ന്തി​​ൽ കു​​മാ​​റാ​​ണ് ക​​ർ​​ണ​​ന്‍റെയും ഛായാ​​ഗ്രാ​​ഹ​​കൻ. സം​​ഗീ​​ത സം​​വി​​ധാ​​നം ഗോ​​പി സു​​ന്ദ​​ർ. കാ​​വ്യ ഫി​​ലിം​​സി​​ന്‍റെ ബാ​​ന​​റി​​ൽ വേ​​ണു കു​​ന്ന​​പ്പ​​ള്ളി​യാണ് ചിത്രം നി​ർ​മി​ക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.