വീ​ര​ത്തി​ന്‍റെ ട്രെ​യ്‌ല​ർ ക​ണ്ടു ത്രി​ല്ല​ടി​ച്ച് ആ​മി​ർ
Friday, February 17, 2017 9:50 AM IST
മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും ചി​ല​വേ​റി​യ ചി​ത്ര​മെ​ന്ന പെ​രു​മ​യോ​ടെ പു​റ​ത്തി​റ​ങ്ങു​ന്ന ജ​യ​രാ​ജ് ചി​ത്രം വീ​രം ബോ​ളി​വു​ഡി​ൽ പോ​ലും വ​ലി​യ ച​ർ​ച്ചാ വി​ഷ​യ​മാ​യി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌ല​ർ ബോ​ളി​വൂ​ഡ് സൂ​പ്പ​ർ​താ​രം ഹൃ​തി​ക് റോ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ​തോ​ടെ ഈ ​മ​ല​യാ​ള​ചി​ത്ര​ത്തി​നു ബി​ടൗ​ണി​ൽ ല​ഭി​ച്ച പ്ര​ചാ​രം ചി​ല്ല​റ​യ​ല്ല.

ഇ​പ്പോ​ൾ ഇ​താ ബോ​ളി​വു​ഡി​ന്‍റെ ക​ന​ക​താ​രം സാ​ക്ഷാ​ൽ ആ​മി​ർ​ഖാ​നും ചി​ത്ര​ത്തി​ന് ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്നു. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ആ​മി​ർ ചി​ത്ര​ത്തി​നു ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്. ട്രെ​യ്‌ല​ർ ഗം​ഭീ​ര​മാ​ണെ​ന്നും ത​ന്‍റെ പ്രി​യ​പ്പെ​ട്ട ’കു​ന്നു​വി​ന്’ ആ​ശം​സ​ക​ളെ​ന്നു​മാ​ണ് താ​രം ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ കു​റി​ച്ച​ത്. കൂ​ടാ​തെ ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌ല​ർ ഷെ​യ​ർ ചെ​യ്യാ​നും മി​സ്റ്റ​ർ പെ​ർ​ഫ​ക്ഷ​നി​സ്റ്റ് മ​റ​ന്നി​ല്ല.

ആ​മി​ർ നാ​യ​ക​നാ​യെ​ത്തി​യ ദം​ഗ​ലി​ൽ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച കു​നാ​ൽ ക​പൂ​റാ​ണ് വീ​ര​ത്തി​ലെ നാ​യ​ക​ൻ. കു​നാ​ലി​നു ആ​ശം​സ​ക​ളു​മാ​യി ഹൃ​തി​കും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വി​ല്യം ഷേ​ക്സ്പി​യ​റി​ന്‍റെ വി​ഖ്യാ​ത നാ​ട​കം മാ​ക്ബ​ത്തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ചി​ത്രം ജ​യ​രാ​ജി​ന്‍റെ ന​വ​ര​സ പ​ര​ന്പ​ര​യി​ലെ അ​ഞ്ചാ​മ​ത്തേ​താ​ണ്. 35 കോ​ടി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ മു​ത​ൽ​മു​ട​ക്ക്. ഈ ​മാ​സം 24 നു ​വീ​രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.