പ്രണയിക്കാൻ ജയ്‌യും അഞ്ജലിയും; ബലൂണിന്‍റെ റൊമാന്‍റിക് പോസ്റ്റർ
Saturday, February 18, 2017 11:57 PM IST
മലയാളിയായ സിനേഷ് എസ്. സംവിധാനം ചെയ്യുന്ന ഹൊറർ റൊമാന്‍റിക് ചിത്രം ബലൂണിന്‍റെ നാലാമത്തെ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയ്‌യും അഞ്ജലിയുമാണ് പോസ്റ്ററിൽ.

ജനനി അയ്യരും മലയാളി താരം ജോയ് മാത്യുവും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തും. ചിത്രത്തിൽ കഥാപാത്രങ്ങൾക്കെന്നപോലെ ബലൂണിനും പ്രാധാന്യമുണ്ട്.

ഒരു വൈദികന്‍റെ വേഷത്തിലാണ് ചിത്രത്തിൽ ജോയ് മാത്യു എത്തുന്നത്. ചിത്രത്തിലെ ഏറ്റവും നിർണായകമായ കഥാപാത്രമാണു ജോയ് മാത്യു അവതരിപ്പിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീതം. ടി.എൻ അരുൺബാലാജി, കന്തസാമി നന്ദകുമാർ, ദിലീപ് സുബ്ബരായൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കോളിവുഡിലെ അഞ്ചു മുൻനിര താരങ്ങളാണ് ചിത്രത്തിന്‍റെ പ്രചാരണത്തിനായി എത്തുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.