എ.​ആ​ർ. റ​ഹ്‌മാ​ൻ വ​രു​ന്നു... മ​ല​യാ​ള​ത്തി​ന് ഈ​ണ​മൊ​രു​ക്കാ​ൻ
Wednesday, February 22, 2017 10:40 AM IST
മ​ല​യാ​ളി സം​ഗീ​ത പ്രേ​മി​ക​ളു​ടെ കാ​ത്തി​രി​പ്പി​ന്‍റെ നാ​ളു​ക​ൾ അ​വ​സാ​നി​ക്കു​ന്നു. സം​ഗീ​ത മാ​ന്ത്രി​ക​ൻ എ.​ആ​ർ. റ​ഹ്‌മാ​ൻ മ​ല​യാ​ള സി​നി​മ​യ്ക്ക് ഈ​ണ​മൊ​രു​ക്കാ​ൻ എ​ത്തു​ന്നു. റ​ഹ്‌മാ​ൻ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ദു​ബാ​യി​ൽ സം​ഗീ​ത പ​രി​പാ​ടി​ക്കാ​യി എ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ന്പോ​ഴാ​ണ് മ​ല​യാ​ള​ത്തി​ലേ​ക്കു​ള്ള ത​ന്‍റെ മ​ട​ങ്ങി വ​ര​വ് അ​റി​യി​ച്ച​ത്.

അ​ധി​കം വൈ​കാ​തെ ത​ന്നെ താ​ൻ മ​ല​യാ​ള​ത്തി​ലേ​ക്ക് എ​ത്തു​മെ​ന്ന് അ​റി​യി​ച്ച റ​ഹ്‌മാ​ൻ എ​ന്നാ​ൽ ചി​ത്ര​ത്തെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​ല്ല. 25 വ​ർ​ഷം മു​ൻ​പ് പു​റ​ത്തി​റ​ങ്ങി​യ മോ​ഹ​ൻ​ലാ​ൽ ചി​ത്രം ’യോ​ദ്ധ​യാ​ണ്’ എ.​ആ​ർ. റ​ഹ്‌മാ​ൻ ഈ​ണ​മി​ട്ട ഏ​ക മ​ല​യാ​ള ചി​ത്രം. ഇ​ത് ത​ന്നെ​യാ​ണ് അ​ദ്ദേ​ഹം സം​ഗീ​തം സ​വി​ധാ​നം നി​ർ​വ​ഹി​ച്ച അ​ദ്യ ചി​ത്ര​വും.

എ​ന്നാ​ൽ മ​ണി​ര​ത്നം സ​വി​ധാ​നം ചെ​യ്ത ’റോ​ജ​യാ​ണ്’ റ​ഹ്‌​മാ​ന്‍റെ ആ​ദ്യ ചി​ത്ര​മെ​ന്നാ​ണ് ഏ​റെ​പേ​രും ക​രു​തു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന സം​ഗീ​ത സം​വി​ധാ​യ​ക​ൻ ആ​ർ.​കെ ശേ​ഖ​റി​ന്‍റെ മ​ക​നാ​യ റ​ഹ്‌മാ​ൻ കീ​ബോ​ഡ് പ്രോ​ഗ്രാ​മ​റാ​യി സം​ഗീ​തം രം​ഗ​ത്ത് തു​ട​ക്കം കു​റി​ച്ച​തും മ​ല​യാ​ള​ത്തി​ലൂ​ടെ​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.