ട്രാ​ഫി​ക് ഇ​നി സി​ല​ബ​സി​ൽ കാ​ണാം
Monday, February 27, 2017 10:28 AM IST
അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ൻ രാ​ജേ​ഷ് പി​ള്ള​യു​ടെ മാ​സ്റ്റ​ർ ക്ലാ​സ് ചി​ത്രം ട്രാ​ഫി​ക് ആ​ണ് മ​ല​യാ​ള​സി​നി​മ​യി​ൽ ന്യൂ​ജ​ന​റേ​ഷ​ൻ യു​ഗ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്. ഇ​പ്പോ​ൾ ചി​ത്ര​മി​റ​ങ്ങി ആ​റു വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ ചി​ത്രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​ഠ​മാ​കാ​നൊ​രു​ങ്ങു​ന്നു. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​എ മ​ല​യാ​ളം പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ട്രാ​ഫി​ക്കി​ന്‍റെ തി​ര​ക്ക​ഥ​യും ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം. ഇ​തോ​ടെ എം​ടി​യു​ടെ വി​ഖ്യാ​ത​ചി​ത്ര​ങ്ങ​ളാ​യ പെ​രു​ന്ത​ച്ച​ൻ, ഒ​രു വ​ട​ക്ക​ൻ വീ​ര​ഗാ​ഥ, ര​ഞ്ജി​ത്തി​ന്‍റെ പ്രാ​ഞ്ചി​യേ​ട്ട​ൻ ആ​ൻ​ഡ് ദ ​സെ​യി​ന്‍റ് എ​ന്നി​വ​യ്ക്കൊ​പ്പം ട്രാ​ഫി​ക്കും കേ​ര​ള​ത്തി​ലെ കോ​ള​ജ് പു​സ്ത​ക​ത്തി​ൽ ഇ​ടം​പി​ടി​ക്കും.

ക​ഴി​ഞ്ഞ വ​ർ​ഷം, രാ​ജേ​ഷ് പി​ള്ള​യു​ടെ മ​ര​ണ​ത്തി​നു മു​മ്പ് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ യു​ജി ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് ചെ​യ​ർ​മാ​നാ​യി​രു​ന്ന ജ​യ​ച​ന്ദ്ര​ൻ കീ​ഴോ​ത്ത് ആ​ണ് ഈ ​ആ​ശ​യം ആ​ദ്യ​മാ​യി മു​ന്നോ​ട്ടു​വ​ച്ച​ത്. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഈ ​ആ​ഗ്ര​ഹം പ​ങ്കു​വ​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. ബി​എ മ​ല​യാ​ളം ആ​റാം സെ​മ​സ്റ്റ​റി​ലെ അ​ര​ങ്ങും പൊ​രു​ളും എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് തി​ര​ക്ക​ഥ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ ട്രാ​ഫി​ക് വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ച്ചു​തു​ട​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.