ത​ള​രി​ല്ല ഞാ​ൻ... ക​രു​ത്തോ​ടെ തി​രി​കെ​യ​ത്തും: പ്രതികരണവുമായി ഭാവന
പ്ര​തി​സ​ന്ധി​ക​ൾ ക​രു​ത്തോ​ടെ നേ​രി​ടു​മെ​ന്ന​റി​യി​ച്ചു ന​ടി ഭാ​വ​ന​യു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം പോ​സ്റ്റ്. "ജീ​വി​ത​ത്തി​ൽ ഒ​രു​പാ​ടു തി​രി​ച്ച​ടി​ക​ൾ നേ​രി​ട്ടി​ട്ടു​ണ്ട്. ഒ​ന്നും പ്ര​തീ​ക്ഷി​ച്ച​താ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ എ​ല്ലാം നേ​രി​ടാ​ൻ ക​ഴി​ഞ്ഞു. ഭാ​വി​യി​ലും നേ​രി​ടും. ദു​രി​ത​ങ്ങ​ളി​ൽ കൂ​ടെ നി​ന്ന​വ​ർ​ക്കു ന​ന്ദി’ താ​രം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ കു​റി​ച്ചു. പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന "ആ​ദം’ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഭാ​വ​ന ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്.

ഇ​തേചി​ത്ര​ത്തി​ൽ നി​ന്നും ന​ടി പി​ൻ​മാ​റി​യ​താ​യു​ള്ള വാ​ർ​ത്ത​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നാ​യി ഭാ​വ​ന എ​ത്തി​യ​തോ​ട​യാ​ണ് ആ​ഭ്യൂ​ഹ​ങ്ങ​ൾ അ​വ​സാ​നി​ച്ച​ത്. ജി​നു എ​ബ്ര​ഹാം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ന​രേ​നും മു​ഖ്യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നുണ്ട്. കൊച്ചിയിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.