സെ​ൽ​ഫി​ക്കു ശ്ര​മി​ച്ച ആ​രാ​ധ​ക​ന്‍റെ മോ​ബൈ​ൽ ഫോ​ണ്‍ പ്ര​കാ​ശ് രാ​ജ് എ​റി​ഞ്ഞു​ട​ച്ചു
Thursday, March 2, 2017 7:56 AM IST
ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ചു താ​ര​ത്തി​നൊ​പ്പം സെ​ൽ​ഫി​ക്കു ശ്ര​മി​ച്ച ആ​രാ​ധ​ക​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ എ​റി​ഞ്ഞു​ട​ച്ച് ന​ട​ൻ പ്ര​കാ​ശ് രാ​ജ്. സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നാ​യി ചെ​ന്നൈ​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു ന​ട​ൻ. പ്ര​കാ​ശ് രാ​ജ് എ​ത്തു​ന്ന വി​വ​രം അ​റി​ഞ്ഞു നി​ര​വ​ധി ആ​രാ​ധ​ക​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ എ​ക്സി​റ്റ് വേ​യി​ൽ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങി​യ ന​ട​ൻ എ​ക്സി​റ്റ് വേ​യു​ടെ സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ൽ ക​യ​റാ​ൻ ന​ട​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​രാ​ധ​ക​രി​ലൊ​രാ​ൾ താ​ര​ത്തെ ത​ട​ഞ്ഞു നി​ർ​ത്തി സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. അ​രി​ശം പൂ​ണ്ട താ​രം ആ​രാ​ധ​ക​ന്‍റെ ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങി വ​ലി​ച്ചെ​റി​ഞ്ഞു.

ത​റ​യി​ൽ വീ​ണ് മൊ​ബൈ​ൽ ഫോ​ണ്‍ പ​ല​ക​ഷ​ണ​ങ്ങ​ളാ​യി ചി​ന്നി​ച്ചി​ത​റി. ഞെ​ട്ടി​പ്പോ​യ ആ​രാ​ധ​ക​ൻ പ്ര​കാ​ശ് രാ​ജി​നോ​ടു ദേ​ഷ്യ​പ്പെ​ട്ടെ​ങ്കി​ലും താ​രം ഉ​ട​ൻ ത​ന്നെ കാ​റി​ൽ ക​യ​റി സ്ഥ​ലം വി​ട്ടു. എ​യ​ർപോ​ർ​ട്ട് അ​ധി​കൃ​ത​രോ​ടു സം​ഭ​വ​ത്തെ​പ്പ​റ്റി പ​രാ​തി​പ്പെ​ട്ടി​ട്ടും ഒ​രു പ്ര​യോ​ജ​ന​വും ഉ​ണ്ടാ​യി​ല്ലെ​ന്നു മൊ​ബൈ​ൽ ന​ഷ്ട​പ്പെ​ട്ട ആ​രാ​ധ​ക​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.