കൊച്ചുവൈ​ഷ്ണ​വ് ഇനി പിന്നണിഗായകൻ
ശ​ബ്ദ​മാ​ധു​ര്യം കൊ​ണ്ട് ലോ​ക​മെ​ന്പാ​ടു​മു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യ കൊ​ച്ചു​ഗാ​യ​ക​ൻ വൈ​ഷ്ണ​വ് ഗി​രീ​ഷ് ചലച്ചിത്ര പിന്നണിഗാനരംഗത്ത് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. പ്ര​വീ​ണ്‍ നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന "അ​ങ്ക​രാ​ജ്യ​ത്തെ ജി​മ്മന്മാ​ർ’ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് വൈ​ഷ്ണ​വ് ത​ന്‍റെ ആ​ദ്യ ഗാ​നം ആ​ല​പി​ക്കു​ന്ന​ത്. വൈ​ഷ്ണ​വും സം​വി​ധാ​യ​ക​ൻ പ്ര​വീ​ണും ഫേസ്ബു​ക്ക് ലൈ​വി​ലൂ​ടെ​യാ​ണ് ഇത​റി​യി​ച്ച​ത്.

പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ പ്ര​വീ​ണ്‍ നാ​രാ​യ​ണ​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് അ​ങ്ക​രാ​ജ്യ​ത്തെ ജി​മ്മന്മാ​ർ. പ്ര​വീ​ണ്‍ ത​ന്നെ​യാ​ണ് തി​ര​ക്ക​ഥ​യും തയാറാക്കു​ന്ന​ത്. ഒ.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വ​രി​ക​ൾ​ക്കു ഗി​രീ​ഷ് സൂ​ര്യ​നാ​രാ​യ​ണ​നാ​ണ് സം​ഗീ​തം നല്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.