മലയാളത്തിന്‍റെ മഹാദ്ഭുതത്തിന് പിറന്നാൾ‌; ആശംസകളുമായി താരങ്ങൾ
സെ​പ്റ്റം​ബ​ർ ഏ​ഴി​ന് എ​ന്ത​ദ്ഭു​ത​മാ​ണ് കേ​ര​ള​ത്തി​ൽ ന​ട​ന്ന​തെ​ന്ന് ചോ​ദി​ച്ചാ​ൽ മ​ല​യാ​ളി​ക​ൾ ഒ​രേ സ്വ​ര​ത്തി​ൽ പ​റ​യും ഞ​ങ്ങ​ളു​ടെ മ​മ്മു​ക്ക​യു​ടെ ജന്മ​ദി​ന​മാ​ണെ​ന്ന്. അ​തെ, പ്രാ​യ​ത്തെ തോ​ൽ​പി​ച്ച സൗ​ന്ദ​ര്യം കൊ​ണ്ടും കാ​ല​ത്തെ വെ​ല്ലു​വി​ളി​ച്ച അ​ഭി​ന​യ ശൈ​ലി കൊ​ണ്ടും മ​ല​യാ​ളി​മ​ന​സി​ൽ കൂ​ടു​കൂ​ട്ടി​യ മ​മ്മൂ​ക്ക അ​റു​പ​ത്തി​യാ​റിന്‍റെ നിറവിൽ. പിറന്നാൾ ദിനത്തിൽ മെഗാതാരത്തി​ന് ആ​ശം​സ​ക​ളു​മാ​യി മോ​ഹ​ൻ​ലാ​ൽ അടക്കമുള്ള താരങ്ങൾ എത്തിക്കഴിഞ്ഞു.

എപ്പോഴും തന്നേക്കാളും ചെറുപ്പമായിരിക്കട്ടെയെന്നാണ് മകനും നടനുമായ ദുൽഖർ സൽമാൻ ആശംസിച്ചത്. സി​ദ്ദി​ഖ്, പൃഥ്വി​രാ​ജ്, നി​വി​ൻ പോ​ളി, അ​നു​സി​ത്താ​ര, പേ​ളി മാണി, ഹ​രി​ശ്രീ അ​ശോ​ക​ൻ, പാരിസ് ല​ക്ഷ്മി തു​ട​ങ്ങി നി​ര​വ​ധി താരങ്ങളാ​ണ് ഫേസ്ബുക്കിലൂടെ മമ്മൂട്ടിക്ക് ആശംസയറിയിച്ചത്. മെഗാസ്റ്റാ​ർ പ​രി​വേ​ഷം നി​ല​നി​ർ​ത്തി അ​ഭി​ന​യ ക​ല​യി​ൽ പു​തി​യ ചു​വ​ടു​ക​ളു​മാ​യി മു​ന്നേ​റു​ന്ന മ​മ്മൂ​ക്ക​യ്ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന് ആ​രാ​ധ​ക​രും ഫേ​സ്ബു​ക്കി​ൽ ത​ക​ർ​ത്തു​വാ​രു​കയാണ്.Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.