കാജൽ ഇനി വിക്രമിന്റെ നായിക
Sunday, September 18, 2016 12:17 AM IST
ഇരുമുഖനു ശേഷം വിക്രം നായകനാകുന്ന ചിത്രത്തിൽ കാജൽ അഗർവാൾ നായികയാകുന്നു. സോക്രട്ടീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണു കാജൽ വിക്രമിന്റെ നായികയായെത്തുന്നത്.
ആറു മാസത്തിനുള്ളിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. തെങ്കാശിയാണു പ്രധാന ലൊക്കേഷൻ.

സ്വാമി, ധൂൾ പോലെ ഒരു മാസ് എന്റർടെയിനറാകും ചിത്രമെന്നാണു സിനിമാവൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന സൂചന. സിൽവർലൈൻ ഫിലിം ഫാക്ടറിയാണ് ചിത്രം നിർമിക്കുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

മുമ്പു വിക്രമിനെയും കാജൽ അഗൾവാളിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി തിരു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെക്കുറിച്ചു വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും സിനിമയുടെ ചിത്രീകരണം നീട്ടി വച്ചതായാണു സിനിമാവൃത്തങ്ങളിൽ നിന്നറിയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.