നിവിന്റെ പുതിയ കൊലമാസ് ലുക്ക് വൈറൽ
Thursday, September 22, 2016 3:33 AM IST
യുവതാരം നിവിൻ പോളിയുടെ പുതിയ ലുക്ക് വൈറലാകുന്നു. താടി നീട്ടി വളർത്തി വ്യത്യസ്തമായ ഹെയർസ്റ്റൈലോടു കൂടിയുള്ള സ്വന്തം ചിത്രം താരം തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റ് പ്രത്യക്ഷപ്പെട്ട് മണിക്കൂറുകൾക്കകം ഒരുലക്ഷത്തിനടുത്ത് ലൈക്കും അഞ്ഞൂറിലേറെ ഷെയറും ചിത്രത്തിനു ലഭിച്ചു.

നേരത്തെ, പ്രേമം എന്ന സിനിമയിൽ നീണ്ട താടിയും സൺഗ്ലാസുമായെത്തിയ നിവിന്റെ കഥാപാത്രത്തെ യുവപ്രേക്ഷകർ കൈനീട്ടി സ്വീകരിച്ചിരുന്നു. നിവിന്റെ താടിയും വസ്ത്രധാരണവും പിന്നീട് കാമ്പസുകളിൽ തരംഗമായി മാറി. തമിഴകത്തും ഏറെ ആരാധകരെ സൃഷ്‌ടിക്കാൻ ഈ കഥാപാത്രത്തിനു കഴിഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.