ജിത്തു ജോസഫ് ചിത്രത്തിൽ ബിജുമേനോനും ഇന്ദ്രജിത്തും
Friday, September 23, 2016 3:56 AM IST
ദൃശ്യത്തിനുശേഷം ജിത്തു ജോസഫ് രചന നിർവഹിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്തും ബിജുമേനോനും. ജിത്തുവിന്റെ സുഹൃത്തും സഹസംവിധായകനുമായ അൻസാർ ഖാനാണു സംവിധായകൻ. കാട്ടിനുള്ളിൽ ഭൂരിഭാഗവും ചിത്രീകരിക്കുന്ന ത്രില്ലറിൽ ശിവദയാണു നായിക.

ഐടി പ്രഫഷണലായി ഇന്ദ്രജിത്തും ചേരിനിവാസിയായി ബിജു മേനോനും അഭിനയിക്കും. സിനു സിദ്ധാർഥാണു ഛായാഗ്രാഹകൻ. ഹലോ, മമ്മീ * മീ എന്നീ സിനിമകളൊരുക്കിയ ജോയ് തോമസ് ശക്‌തികുളങ്ങരയാണു നിർമാണം. ദിലീപിന്റെ ഗ്രാൻഡ് പ്രൊഡക്ഷൻസ് ചിത്രം തീയേറ്ററുകളിലെത്തിക്കും.

മറ്റൊരാൾക്കു വേണ്ടി ജിത്തു ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണിത്. രണ്ടു നായകകഥാപാത്രങ്ങളിലൂടെ കഥ പറയുന്ന ചിത്രമായിരിക്കും ഇതെന്നാണു സൂചന. പൃഥ്വിയുടെ ഊഴമാണു ജിത്തു ജോസഫിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.